Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]
കാലം വീട്ടിൽ തന്നെ നോക്കാൻ”
“അതെന്തിനു ”
“എടാ ഞാൻ കുറച്ച് കാലമായി വീട്ടിലേക്ക് വരാറില്ലായിരുന്നല്ലോ.പിന്നെ കഴിഞ്ഞ ആറ് മാസമായി ഞാൻ അങ്ങനെ അധികം വിളിക്കാറും ഉണ്ടായിരുന്നില്ല. എല്ലാവർക്കും അതിൻ്റെ ഒരു ദേഷ്യം ആണ്”
“അതിന് ഞാൻ അവരുടെ കൂടെ നിക്കു” അവൻ പെട്ടന്ന് തന്നെ അത് പറഞ്ഞു
“അതെന്താട”
“പിന്നല്ലാതെ നിനക്ക് വരാൻ താല്പര്യം ഇല്ലെങ്കി വേണ്ട പക്ഷേ നിനക്കൊന്നു വിളിച്ചലേന്ത” അവൻ കുറച്ച് ദേഷ്യത്തോടെ തന്നെ ചോദിച്ചു.
“എടാ അത് അത്...”
“നീ ഒന്നും പറയണ്ട.തെറ്റൊക്കെ നിൻ്റെ ഭഗത് തന്നെയാ.എന്തേലും ചെയ്ത് സുനിത ആൻ്റിയുടെ ഉടക്ക് മാറ്റാൻ നോക്ക്”.അവൻ അതും പറഞ്ഞു നിർത്തി.പിന്നെ അങ്ങനെ സംസാരം ഒന്നും ഉണ്ടായില്ല.
ഞാൻ ഫുഡ് ഒക്കെ കഴിച്ച് അവിടുന്ന് ഇറങ്ങി.അവനെ അവൻ്റെ വീട്ടിൽ ആകി എന്നിട്ട് ഞാൻ നേരെ എൻ്റെ വീട്ടിലേക്ക് പോയി.
സമയം 7 മണി..
ഞാൻ വണ്ടി നിർത്തി.വീടിന് അകത്തോട്ട് കേറി.കേറി അപ്പൊ തന്നെ അവിടെ അപ്പു ഇരിപ്പുണ്ടായിരുന്നു എന്നെ കണ്ടതും അവൾ മുഖം കൊണ്ട് എന്തൊക്കെയോ കാണിച്ചു.ഇവൾക്ക് എന്താ വയ്യേ.ഞാൻ അത് ചിന്തിച്ചു തീരുമ്പോഴേക്കും വിളി വന്നു.
“ടാ....”
ഞാൻ തിരിഞ്ഞ് നോക്കിയതും.അമ്മ ആണ്.
പുള്ളിക്കാരിയുടെ മുഖം കണ്ടാൽ അറിയാം അത്ര നല്ല സുഖത്തിൽ അല്ല എന്ന്.
“നീ ഇത്ര നേരം എവിടേ ആയിരുന്നു.”
“ഞാൻ അഖിലിൻ്റെ കൂടെ പുറത്ത് പോയതാ...”
“ഇത്ര നേരമോ”
“അത് അവന് വിശക്കുന്നു എന്ന് പറഞ്ഞപ്പോ ഞങ്ങൾ ഫുഡ് കഴിക്കാൻ കയറി”
“അപ്പൊ തീറ്റയും കുടിയും ഒക്കെ കഴിഞ്ഞ് അപ്പൊ എന്തിനാ ഇങ്ങോട്ട് പൊന്നെ അവൻ്റെ വീട്ടിൽ
💬 Comments
View all comments