0%

Chapter Title : രുദ്രപ്രതാപം 2 [Jhon Clinton]

Author : Jhon Clinton Read All Parts 45.5K

പോയി അങ്ങ് പാർക്കായിരുന്നില്ലേ” അതും പറഞ്ഞു അമ്മ കുറച്ച് ദേഷ്യത്തോടെ അകത്തേക്കു പോയി.

ഇവിടെ എന്താ ഇത്ര പ്രശ്നം.ഞാൻ പണ്ട് ഇതിനും വഴുകി വന്നിട്ടുള്ളതാണല്ലോ.അപ്പോഴൊന്നും ഇല്ലാത്ത ദേഷ്യവും, ഡയലോഗും.

ഞാൻ തിരിഞ്ഞ് അപ്പു വിനെ നോക്കി.

“എന്താ ഇവിടെ ശരിക്കും പ്രശ്നം”ഞാൻ അതും ചോദിച്ച് അവളുടെ അടുത്ത് ചെന്നിരുന്നു.

“എടാ നീ ഇത്ര പൊട്ടനാണോ”

“ഹേ...അതെന്താ”

“നിന്നെ ഒരുപാട് കാലം കഴിഞ്ഞിട്ട ഞങ്ങൾ കാണുന്നേ.നീ പോയേ പിന്നെ ഇവിടെ ആരും അങ്ങനെ വലിയ സുഖത്തിൽ ഒന്നും അല്ല.” അവൾ പറഞ്ഞു തുടങ്ങി.അവളുടെ വാക്കുകളിൽ ചെറിയ സങ്കടം ഉള്ളതായി എനിക്ക് തോന്നി.

“അമ്മയ്ക്ക് ആയിരുന്നു ഏറ്റവും സങ്കടം.അമ്മേടെ ഫേവറേറ്റ് ആയിരുന്നല്ലോ.നീ ഇവിടുന്ന് പോയി കഴിഞ്ഞ് മുമ്പ് ഉണ്ടായിരുന്ന കളിയും ചിരിയും ഒന്നും ഞങ്ങൾ ആരും അമ്മയിൽ നിന്ന് കണ്ടിട്ടില്ല.ആകെ ഉണ്ടായിരുന്ന ഒരു സമാധാനം നിൻ്റെ ഫോൺ വിളി മാത്രം ആയിരുന്നു.ഇപ്പൊ കുറച്ച് മാസമായി അതും ഇല്ലല്ലോ.നീ തിരിച്ചു വരുന്നു എന്ന് പറഞ്ഞപ്പോ എല്ലാവർക്കും ഒരു സന്തോഷവും സമാധാനവും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ നീ വന്നിട്ട് ഞങ്ങളോടൊക്കെ ഒന്നു മര്യത്താക്ക് മിണ്ടിയോ?.അതൊക്കെ കൊണ്ട അമ്മക്ക് ഇത്ര ദേഷ്യം”

അവൾ ഇതെല്ലാം ഒരു അഗ്നിപർവ്വതം പൊട്ടിയ പോലെ പറഞ്ഞു നിർത്തി.ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നു.സത്യം പറഞ്ഞാൽ എനിക്ക് ഒന്നും എതിർത്തു പറയാൻ ഒന്നുമില്ലായിരുന്നു കാരണം അവൾ പറഞ്ഞത് മുഴുവൻ എത്രത്തോളം ശരിയാണെന്ന് എൻ്റെ മനസ്സ് വിളിച്ച് പറഞ്ഞു.

“ഞങൾ എന്ന് മുതലാണ് നിനക്ക് അന്യൻ ആയത് അഭി”അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ഞാൻ അവളെ ഒന്നു മുറുകി കെട്ടിപ്പിടിച്ചു.അവൾ എൻ്റെ

💬 Comments

View all comments