0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 17070

വണ്ടിയുമായി അകത്തേക്ക് കയറി. 100 മീറ്റർ കൂടി വണ്ടി ഓടിച്ച് ഒരു ഓട് മേഞ്ഞ വീടിനു മുന്നിൽ ചെന്നു നിന്നു...

ജെസൺ വണ്ടിയിൽ നിന്നും ഇറങ്ങി ബാഗുമായി ആ വീട്ടിലേക്കു കയറി. കയ്യിലുള്ള ബാഗ് അവിടെ വച്ചു അവിടെ ഒരു അലമാരയിൽ ലോക്ക് തുറന്നു ഒരു ബ്ലാക്ക് one side ബാഗ് പുറത്തെടുത്തു. അതുമായി അവൻ വീടിനു പുറത്തിറങ്ങി...

രാത്രിയുടെ ഇരുട്ട് ചുറ്റും മൂടികിടന്നിരുന്നു.. തണുത്ത ശക്തിയായ കാറ്റ് അവന്റെ ദേഹം മുഴുവൻ തൊട്ട് തലോടി.അവൻ അവിടെ നിന്നും എസ്റ്റേറ്റിൽ കുറച്ചു കൂടി കൂറ്റൻ മരങ്ങൾ ഉള്ള സ്ഥലം ലക്ഷ്യമാക്കി നടന്നു.

വലിയ പടുകൂറ്റൻ മരങ്ങൾ മറികടന്നു അവൻ കൂടുതൽ ഇരുട്ടിലേക്ക് നടന്നു.. അങ്ങനെ ഒടുക്കം പുറത്തുനിന്നു ഒരു അംശം പോലും ശബ്ദം ഉള്ളിലേക്ക് കയറാത്ത എസ്റ്റേറ്റിന്റെ അത്രെയും ആഴത്തിലേക്ക് അവൻ എത്തി...

കൂരിരുട്ടിൽ അവന് ആശ്വാസമേകും വിധം തിളങ്ങി നിന്ന ചന്ദ്രന്റെ പൊൻവെളിച്ചം മാത്രമായിരുന്നു അവനു കൂട്ട്. കയ്യിൽ തൂക്കി ഇട്ടിരുന്ന കറുത്ത ബാഗ് നിലത്തു വച്ചു...

അതിൽനിന്നും ഒരു സാറ്റലൈറ്റ് ഫോൺ പുറത്തെടുത്തു. കുറച്ചു നേരം അതിന്റെ നോമ്പിൽ പിടിച്ചു തിരിച്ചു അവസാനം അത് കണക്ട് ആയി...

”ഹലോ...“

”പറയു ജെസൺ...“

”മൈക്കിൾ എനിക്ക് നിന്നെ അത്യാവശ്യം ആയി ഒന്നു കാണണം... കുറച്ചു urgent ആണ്...“

”എന്ത് പറ്റി. വല്ല കുഴപ്പവും ഉണ്ടോ...?“

”കുഴപ്പം എനിക്കല്ല വേറൊരാൾക്കാ...“

”എന്താ കാര്യം...“

ജയ്സൺ ഇട്ടിരുന്ന ഷർട്ടും പാന്റും ഫോണിൽ സംസാരിക്കുന്ന ഇടയിൽ തന്നെ അഴിച്ചു മാറ്റിയിരുന്നു...

” ഞാൻ ഈയടുത്ത് നിന്റെ പോലെയുള്ള ഒരാളെ കൂടി കണ്ടു...“

” are you sure...?“ആ ശബ്ദത്തിൽ ആശ്ചര്യം നിറഞ്ഞിരുന്നു.

” എനിക്ക് ഉറപ്പൊന്നും ആയിട്ടില്ല പക്ഷേ അവനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്റെ അടുത്ത് നിന്ന് കിട്ടുന്ന അതേ സെൻസസ് തന്നെയാണ്

💬 Comments

View all comments