Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]
കുരിപ്പ് തേച്ചല്ലോ ഭഗവാനെ...
മുറിയിൽ രക്തം കുടിക്കാൻ നിൽക്കുന്ന രാക്ഷ്‌സി കണക്കു അമ്മയും. മുൻപിൽ ആട്ടിൻകുട്ടിയെ പോലെ
വിറച്ചു നിക്കുന്ന ഞാനും...
ശുഭം...
---------------------------------------------------------------------
കാഞ്ഞിറകുറ്റി...
*************
”അമ്മച്ചി ഞാൻ ഇറങ്ങുവാ...“ഹാളിൽ നിന്നുകൊണ്ട് ബാഗിലെക്ക് സാധനകൾ എടുത്തു വയ്ക്കുന്ന ജെസൺ അടുക്കളയിലേക്ക് നോക്കി അലറി
”എന്തിനാ മോനെ ഇപ്പൊ തന്നെ പോവുന്നെ വെളുപ്പിനെ ഇറങ്ങിയ പോരെ തോട്ടത്തിലേക്കു... ഈ രാത്രി തന്നെ എന്തിനാ അങ്ങോട്ട് പോണേ...“
ടേബിളിന് മുകളിൽ വച്ചിരുന്ന ബാഗിന്റെ സിബ് ഇട്ടുകൊണ്ടിരിക്കുന്ന ജയ്സനെ നോക്കി അടുക്കളയിൽ നിന്നും വന്ന മേരി പറഞ്ഞു...
”അതല്ല അമ്മച്ചി.അവിടെ കേളു ഇന്ന് ഇല്ലല്ലോ നാട്ടിൽ പോയേക്കുവല്ലേ. ഒരു കണ്ണ് തെറ്റിയ മതി. കൃഷി മൊത്തം പന്നികൾ കേറി അങ്ങ് കോളക്കും... എല്ലാം കഴിഞ്ഞിട്ട് പോയിട്ട് എന്താ കാര്യം...“
”എടാ എന്നാലും...“
”എന്താ അമ്മച്ചിക്ക് പേടി ഉണ്ടോ.. വേണെങ്കി തുണക്കു അപ്പുറത്തുന്നു സിസിലിയെ വിളിച്ചോ...“
”പിന്നെ ഞാൻ ഇന്നും ഇന്നലേം അല്ലെ ഇങ്ങനെ ഒറ്റക്ക് നിക്കുന്നെ ഒന്നു പോടാ ചെറുക്കാ എനിക്ക് പേടിയൊന്നുല്ല...“
”ഓഹ്...
എന്നാ അമ്മച്ചി ഞാൻ പോയേച്ചും വരാം...“
ബാഗ് എടുത്തു പിടിച്ചു അവൻ പുറത്തേക്ക് നടന്നു. വാതില് കടന്നതും അവൻ തിരിഞ്ഞ് മേടിയുടെ നെറ്റിയിൽ ഉമ്മ വച്ചു...
”മഞ്ഞു കൊള്ളേണ്ട അകത്തു പോയി കിടന്നോ... ഞാൻ മറ്റെന്നാൾ തിരിച്ചു വരാം. പിന്നെ മരുന്ന് കഴിക്കാൻ മറക്കല്ലെട്ടോ....“
”അതൊക്കെ ഞാൻ കഴിച്ചോളാം...“
”പിന്നെ സിസിലിയെ വിളിക്കേണ്ട കാര്യം മറക്കണ്ടാ...“
അതും പറഞ്ഞു ജെസൺ അവന്റെ കറുത്ത നിറമുള്ള താറിലേക്ക് കയറി. കയ്യിലുള്ള ബാഗ് പാസ്സന്ജർ സീറ്റിലേക്കുവച്ചു വണ്ടി ഓൺ ചെയ്ത് മുന്നോട്ട് നീങ്ങി.ഇരുട്ടിനെ കീറി മുറിച്ചു ആ വണ്ടി ഏറെ ദൂരം സഞ്ചരിച്ചു.ഒടുക്കം ഒരു വലിയ ഗേറ്റിനുമുന്നിൽ വന്നെത്തി.

നേരെപ്പേൽ എസ്റ്റേറ്റ്.. എന്ന് ആ ഗേറ്റിൽ വെൽഡിങ് ചെയ്തു വച്ചിരുന്നു.ജെസൺ ഗേറ്റ് തുറന്നു
💬 Comments
View all comments