Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]
സ്നേഹിക്കുന്നെ...“
”നീ ചെയ്തെന്നു നിനക്ക് തോന്നുണ്ടോ...?“
”ഉണ്ടാവാൻ വഴിണ്ട്...കാരണം കുറച്ചു കാലായിട്ട് ഞങ്ങള് തമ്മില് മിണ്ടാട്ടം ഒന്നും ഉണ്ടാർന്നില്ല...ഞാൻ വിചാരിച്ചതു കോളേജിൽ അന്നുണ്ടായ പ്രശ്നം കാരണം അവൾ പേടിച്ചിട്ടാവും എന്നാ...അല്ല വീട്ടുകാരും അങ്ങനെ ആർന്നു പറഞ്ഞിരുന്നേ ഇതില് ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടെന്ന കാര്യം എനിക്ക് അറിയണ്ടേ...?“
”ഇനി എന്താ പ്ലാൻ...“
”ഒരു ഐഡിയയും ഇല്ല മോളെ.. ഞാൻ നാട് വിട്ടാലോ എന്ന് ആലോചിക്കാ...“
”ആാാ ബെസ്റ്റ്... അപ്പൊ എല്ലാരും അങ്ങ് ഉറപ്പിച്ചോളും നീ മനപ്പൂർവം ചെയ്തത് ആണെന്ന്...“
”പിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യാ...“
”തല്ക്കാലം നീ ഒന്നു അടങ് അഭി... എല്ലാവർക്കും സങ്കടം ആയിട്ടല്ലേ..രണ്ടു ദിവസം കഴിഞ്ഞ എല്ലാം ഒന്നു തണുക്കും...“
ടക്... ടക്... ടക്...
അതിന് ഇടയില് ആരോ വന്നു വാതില് നല്ല ഉറക്കെ മുട്ടുന്നത് കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു തിരിച്ചു മായയെ നോക്കി.അവൾ ആണെങ്കി ഒന്നുല്ല ഞാൻ കൂടെ ഉണ്ട് എന്നും കണ്ണടച്ച് നെഞ്ചിൽ തട്ടി പറഞ്ഞു.അത് കണ്ടപ്പോ ഇച്ചിരി ആശ്വാസം ഒക്കെ തോന്നിട്ടോ.അവൾ എണീറ്റു വാതിൽ തുറന്നു.എന്റെ പ്രതീക്ഷ തെറ്റില. അമ്മയാണ്...
ഓഹ് എന്താ ആ മുഖം.കണ്ടാൽ അറിയാം എന്നെ കയ്യിൽ കിട്ടിയ തല്ലി പിണ്ഡം ആകുമെന്ന്.ആകെ മായ ഉള്ളതാണ് ഒരു ധൈര്യം... ഭാര്യയുടെ മുന്നില് വച്ചു ഒന്നും ചെയ്യില്ലല്ലോ...
അമ്മ മുറിക്ക് അകത്തേക്ക് കയറി വന്നു. കയ്യിൽ ഒരു ബോട്ടിൽ ഉണ്ട് മറ്റേ കയ്യിൽ ഒരു ഷീറ്റും .അല്ല ഇനി ഇതെന്താ. വല്ല അരീഷ്ടം ആണോ...?
”മോളെ മായേ നീ ഇന്ന് അപ്പുവിന്റെ കൂടെ കിടന്നോ...“
”അല്ല... അമ്മേ അത്..“
”എന്നെകൊണ്ട് വീണ്ടും പറയിപ്പിക്കല്ലേ മോളെ...“
അത് കേട്ടതും അവളുടെ കാറ്റുപോയി.അമ്മയെ ആദ്യം ആയ ഇങ്ങനെ അവള് കാണുന്നെ..
”അഭിയേട്ട goodnight...“
എന്നും പറഞ്ഞു അവൾ റൂമിനു വെളിയിലേക്ക് ഇറങ്ങി ഒറ്റ പോക്ക്...പെട്ടു...
💬 Comments
View all comments