Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
ഇനി മൊത്തം അങ്ങേരെ പറഞ്ഞോ...എനിക്കൊന്നും അയാള് പറയുന്നത് കേട്ട് ഡൌട്ട് ഇല്ലാ...“
”അതെന്താ...“
”അത് ഞങ്ങള് കണ്ണോണ്ട് കണ്ടോണ്ട്... പിന്നെ അങ്ങേര് പറയുന്നത് ഒക്കെ ശെരിയാണെന്ന് തോന്നാൻ അതിലും വലിയ തെളിവൊന്നും വേണ്ടല്ലോ...“
”എടി എന്നാലും...നമക്കൊരു പള്ളിലച്ചനെ പോയി കണ്ടാലോ “
”ആ... എന്നിട്ട് നിന്നെ അങ്ങട് വെഞ്ചേരിക്ക... ഒന്നു പോയെടാ...“
പിന്നെ ഒന്നും മിണ്ടിയില്ല എന്തിനാ വെറുതെ വഷളാവുന്നേ.അങ്ങനെ അവളുടെ മടിയിൽ തലവച്ചു കിടന്നു. മനസ്സിൽ ഓരോരോ ചിന്തകൾ അടിഞ്ഞു കൂടി കൊണ്ടിരുന്നു.എല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആയിരുന്നു...
അപ്പുവിന്റെ പെട്ടന്നുള്ള അനക്കം കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്.മുറിയിലേക്ക് കയറി വരുന്ന മായയെ കണ്ടു അവൾ എണീറ്റതാണ്.
”ഞാൻ പോവാ... ഇനി നീ വന്നു കേട്ടോ അവന്റെ പൊട്ടാ ഐഡിയ...“അതും പറഞ്ഞു അപ്പു ചാടി തുള്ളി പുറത്തേക്ക് പോയി...
മായ വാതിലും ചാരി എന്റെ അടുത്തേക്ക് വന്നു ഞാൻ കിടക്കുന്നതിന്റെ അടുത്തായി എന്നെ തോട്ടൊരുമ്മി ഇരുന്നു. പതിയെ അവളുടെ മുഖം താഴ്ത്തി എന്റെ നെഞ്ചിൽ തല വച്ചു കിടന്നു.ഞാൻ കൈകൾ കൊണ്ടു അവളുടെ പുറത്തു തലോടി ചിത്രം വരച്ചു തുടങ്ങി..
”അഭി....“
”മ്മ്...“
”സങ്കടത്തിലാ...?“
”മ്മ്...“
”എന്തിനു...“
”ഞാൻ കാരണം എല്ലാരും അനുഭവിക്കല്ലേ...അമ്മയ്ക്കും അച്ഛനും ഒക്കെ എന്നെ വെറുപ്പായി...“
”അങ്ങനെ ഒന്നും ഇല്ല അഭി... എന്റെ പൊന്നിനോട് ആർക്കും ഒരു ദേഷ്യവും ഇല്ല...എല്ലാവർക്കും നിന്നെ ഇപ്പോഴും വലിയ ഇഷ്ട്ടാണ്...“
ഞാൻ ഒന്നും മിണ്ടിയില്ല. നെഞ്ചിനുള്ളിൽ വിങ്ങി പൊട്ടുന്ന വേദനക്ക് അവളുടെ വാക്കുകൾ ചെറിയ തണുത്ത ആശ്വാസം നൽകി. എങ്കിലും.
”എന്താ ഈശ്വര എനിക്ക് മാത്രം ഇങ്ങനത്തെ കോപ്പിലെ
💬 Comments
View all comments