Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
അവസ്ഥ ഒക്കെ വരുന്നേ...“
”അങ്ങനെ ഒന്നും പറയല്ലേ...“എന്റെ ചുണ്ട് പൊത്തി പിടിച്ചു അവൾ വിലക്കി. ആ കലങ്ങിയ കരിനീല കണ്ണുകൾ വല്ലാതെ എന്നെ പിടിച്ചുലച്ചു.
”ഇത് കൊണ്ടല്ലേ നിനക്ക് ഞങ്ങളെ കിട്ടിയേ.ഇങ്ങനെ ഒന്നും അയില്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ പൊന്നിനെ കിട്ടോ..?
നീ ഇല്ലാരുന്നു എങ്കിൽ ആ കാലമാടാൻമാർ എന്നെയും എന്റെ അമ്മയെയും മീനുനെയും അന്നേ നശിപ്പിച് കളഞ്ഞേനെ...
എന്റെ ഉള്ളിൽ ഇപ്പോഴും ഞാൻ കരുതുന്നത് എന്താണെന്ന് അറിയോ അഭി...?
അവൾ എന്നിലേക്ക് ഒന്നുകൂടി ഇറുകി ചേർന്ന് കിടന്നു...
“ഈശ്വരൻ ആണ് നിന്നെ അന്ന് അവിടെ എത്തിച്ചേ എന്ന.. എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അനുഗ്രഹം ആയിട്ടാ ഞാൻ നിന്നെ കാണുന്നെ..ഇനിയും അങ്ങനെ ആയിരിക്കും.
ഇനി എന്തൊക്കെ ഉണ്ടായാലും ശെരി. ഞാൻ എന്റെ പൊന്നിനെ വെറുക്കില്ല... വെറുക്കാൻ എനിക്ക് കഴിയില്ലെടാ ...”
അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി കിടന്നു... ആ വാക്കുകൾ എന്നിൽ എന്തോരം സന്തോഷം ഉണ്ടാക്കി എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല.
ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.കലങ്ങിയ കണ്ണുകളുമായുള്ള ആ നോട്ടം. എന്തൊരു ഭംഗിയാ എന്റെ പൊന്നിനെ പെണ്ണിനെ കാണാൻ.
പിടിച്ചു നിക്കാൻ പറ്റിയില്ല. ആ മുഖം മുഴുവൻ എന്റെ ചുണ്ടുകൾ ചേർത്ത് ഞാൻ ഉമ്മകൾ കൊണ്ടു മൂടി...
“അയ്യേ അപ്പോഴേക്കും പെണ്ണ് കരഞ്ഞല്ലോ...ഇങ്ങനെ ഒരു തൊട്ടാവാടി...”
“ഞാൻ കരഞ്ഞോന്നുല്ല..”കൊഞ്ചിക്കൊണ്ടുള്ള ആ പറച്ചില് കേട്ടപ്പോ ചെറിയ ചിരി വന്നു.
“ഇതെങ്ങാനും എന്റെ ദിവ്യ ആയിരുന്നേൽ ഉണ്ടല്ലോ... ഇപ്പൊ കൂൾ ആയി ഇരുന്നേനെ...”
“ആണോ... എന്നിട്ട് അവളെവിടെ...”
“അവൾക്ക് ഇവിടെ നിന്ന് കുറച്ചു
💬 Comments
View all comments