0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 185.6K

കാണിക്കാറില്ല.. കാണിച്ചിട്ട് എന്തിനാ വല്ല കാര്യം ഉണ്ടോ...ഒക്കെ നടന്നില്ലേ...“

ഞാനൊന്നും മിണ്ടിയില്ല.അപ്പുവിന്റെ കൈകൾ എന്റെ മുടിയിഴകളെ പതിയെ തലോടി കൊണ്ടിരുന്നു..

”എടാ... നിനക്ക് കണ്ണ് വേദനിക്കണ്ടോ...?“

”എന്തെ...?“

”അല്ല ഇതിങ്ങനെ കത്തി തിളങ്ങി നിക്കണ കണ്ടു ചോദിച്ചതാ...“കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു...

”ഇല്ലല്ലാ... കണ്ണിനു കുഴപ്പം ഒന്നുല്ല...“

”പിന്നെ എവിടെ കുഴപ്പം....“

😳

”എവിടേം ഇല്ല...“ഞാൻ മുഖം തിരിച്ചു കിടന്നു...

”പറയടാ കുട്ടാ... എന്നോടല്ലേ.അതിന് നീ ഇങ്ങനെ നാണിക്കുന്നെന്തിനാ...“

”ആാാ പിന്നെ ഇത് പറഞ്ഞു നടക്കാൻ പറ്റുന്ന കാര്യം അല്ലെ... ഒന്നു പോയെ അപ്പു...“

”ഓ പിന്നെ ഞാൻ കാണാത്തത് അല്ലെ...അപ്പൊ നിനക്ക് അവിടെ ആണോ വേദനിക്കുന്നേ“

Shit ഞാൻ മറക്കാൻ ശ്രേമിക്കായിരുന്നു...

”നല്ല വേദന ഉണ്ടോടാ...“

”എനിക്ക് കുഴപ്പം ഒന്നുല്ല നീ ഒന്നു മിണ്ടാതിരുന്നേ.“

പിന്നെ കുറച്ചു നേരം അവളൊന്നും മിണ്ടീല. എന്തൊരു അനുസരണ..

”നീ എന്താ ഈ ആലോചിക്കുന്നെ..“ഞാൻ സിലിങ്ങും നോക്കി മനസ്സിൽ ഓരോന്ന് കണക്കു കൂട്ടുമ്പോൾ എടേൽ കേറി പെണ്ണ് ചോദിച്ചു...

”എന്താ...“

”നീ എന്താ ഈ സ്വപ്നം കണ്ടു കിടക്കുന്നെ എന്ന്‌...“

”അതോ... അത് എന്റെ ചെല സംശയം ആലോചിച്ചു നോക്കരുന്നു...“

”എന്ത്...“

”അല്ല ആ മേപ്പാടൻ ഉടായിപ്പ് ആണോ എന്ന്‌...“

”ആ ബെസ്റ്റ്...“

”അതല്ലെടി അപ്പു നീ ഒന്നു ആലോചിച്ചു നോക്ക്.നല്ല പണി അറിയാവുന്ന ആരെങ്കിലും ആയിരുന്നേൽ എപ്പോഴേ ഈ പ്രശ്നം മൊത്തം തീർത്തേനെ ഇത് ഒരു മാതിരി... അവിടേം ഇവിടേം തൊടാത്ത വർത്താനം. പിന്നെ ഒരു കോപ്പിലെ കഥ...അതാണേൽ മലയാളത്തിൽ കൂടി അല്ല...അങ്ങേര് തള്ളാണോ എന്നൊരു സംശയം...“

”ആ...

💬 Comments

View all comments