Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
പെട്ടന്ന് തന്നെ മനസ്സിലാക്കിയ മായ വിരലുകൾ എന്റെ ഇടത്തെ കയ്യിൽ കോർത്തു പിടിച്ചു.ഉള്ളിലെ സങ്കടം എല്ലാം അടച്ചു പിടിച്ചു ഞാൻ അവൾക്ക് ഒന്നു ചിരിച്ചുകാട്ടി. എത്ര അഭിനയിച്ചാലും എന്റെ ഉള്ളറിയുന്ന ഒരുത്തി അല്ലെ അവൾക്ക് അത് മനസ്സിലായി കാണും.
അങ്ങനെ അതൊക്കെ കഴിഞ്ഞു. കുറച്ചു നേരം ആ വീട്ടിൽ എന്തൊക്കെയോ ചെയ്തിരുന്നു. അച്ഛനും നമ്മക്കൊന്നും ഒരു mind ഇല്ല. അശ്വതിയുടെ മുഖത്ത് നോക്കാൻ എനിക്കെന്തോ വല്ലാത്ത പ്രയാസം തോന്നി ഞാൻ വിട്ടു മാറി. അർച്ചന ചേച്ചിയുടെ കയ്യില് പെടാതെ നടക്കാണ്... ഭദ്രകാളി ആയി നടക്കല്ലേ കയ്യില് കിട്ടിയ എന്താ ചെയ്യാ എന്ന് പറയാന് പറ്റൂല.ലക്ഷ്മി അമ്മ മുഖം കനപ്പിച്ച്ഒന്നുമില്ല.അവര് എപ്പോഴും പോലെ തന്നെ ആണ് എന്നോട് പെരുമാറിയത്. അങ്ങനെ ഒരു കണക്കിന് വീർപ്പു മുട്ടി ആ വീട്ടിൽ ഞാൻ സമയം കളഞ്ഞു....
”അപ്പു...“
”മ്മ്..“
അപ്പുവിന്റെ മടിയിൽ തലവച്ചു കിടന്ന ഞാൻ അവളോട് ചോദിച്ചു.ഞാനിപ്പോ എന്റെ മുറിയിലാണ്.ബാക്കി ഉള്ളവരൊക്കെ താഴെ ഓരോ പണിയിലും . ഒരു ഗ്യാപ് കിട്ടിയപ്പോ ഞാൻ നേരെ മുറിയിലേക്ക് തന്നെ സ്കൂട്ടയതാ.ഞാൻ പോവുന്നത് കണ്ടു എന്റെ കൂടെ ഇവളും കേറി പൊന്നു...
”നിനക്ക് എന്നോട് ദേഷ്യം ഒന്നുല്ലേ...“
”എന്തിന്...?“
”അല്ല ബാക്കി ഉള്ളവര് പറയണപോലെ... ഞാൻ ചെയ്തതിന് ഒക്കെ...“
”അതിന് അതൊന്നും നീ അല്ലല്ലോ ചെയ്തേ...?“
”അത് അല്ല... എന്നാലും...“
”എന്ത് എന്നാലും... എടാ പൊട്ടാ എല്ലാവർക്കും നല്ല സങ്കടണ്ട് അത് അവര് ഇങ്ങനെ കാണിക്കുന്നതാ അല്ലാതെ നിന്നെ ആരും കുറ്റപ്പെടുത്തൊന്നുമല്ല...“
”അപ്പൊ നിനക്ക് സങ്കടം ഒന്നുല്ലേ...“
”ഉണ്ട്... പക്ഷെ ഞാനതൊന്നും പുറത്തു
💬 Comments
View all comments