0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 0

കഴുകലും എല്ലാം കഴിഞ്ഞു. കണ്ണാടിയിലേക്ക് ഒന്നു കൂടി നോക്കി. ആ ആഴമേറിയ ചുവന്ന കൃഷ്ണമണിലേക്ക്.. പിന്നെ ടവലും എടുത്തു മുഖം തുടച്ചു. ഒരു ടി ഷർട്ടും എടുത്തു താഴേക്ക് പോയി...

ആദ്യം തന്നെ കണ്ണിൽ പെട്ടത് ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കുന്ന മായയെ ആണ്. എന്നെ കണ്ട അവൾ ഒന്നു പരുങ്ങി മുഖം വെട്ടിച്ചു...നിന്നെ ഞാൻ എടുത്തോളാടി.. മനസ്സിൽ പറഞ്ഞു ഞാൻ സോഫയിലേക്ക് നടന്നു.അവളുടെ മുഖത്തൊരു ആശ്വാസം വിരിഞ്ഞു അതൊരു കള്ള ചിരിയായി...

സോഫയിൽ ചെന്നു ഒറ്റ ഇരുത്തം ആയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോ അപ്പു അടുക്കളയിൽ നിന്നു ഒരു കുപ്പി മിച്ചറും, ഒരു കപ്പില് ചായയും ആയി വന്നു അടുത്തിരുന്നു.എന്നിട്ട് അവളതു കഴിക്കാൻ തുടങ്ങി.വെളുപ്പാൻകാലത്തെ മിച്ചറു വാരിതിന്നുന്ന ആ ജന്തുവിനെ ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു.എന്റെ നോട്ടം കണ്ടിട്ടാവാം അവള് കുറച്ചു കയ്യില് എടുത്തു വേണോ എന്ന്‌ ചോതിച്ചു...

കുറച്ചു നേരം കൂടി അങ്ങനെ കടന്നു പോയി. അപ്പു ആണെങ്കി ടീവി കണ്ടു മിച്ചറും തന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോ മായ അടുത്തു വന്നു.

”ചായ കുടിക്കണ്ടേ...“

”ആ...“

”എന്ന വാ...“

ഞാൻ എണീറ്റ് അവളുടെ പുറകെ ചെന്നു ടേബിളിൽ ഇരുന്നു. മായ അടുക്കളയിൽ ചെന്ന് കഴിക്കാൻ ആയി ചായയും പിന്നെ ദോശയും ചട്ടിണിയും കൊണ്ടുവന്നു.അതൊക്കെ കഴിച്ചു.അങ്ങനെ ഇരിക്കുമ്പോ ആണ് അമ്മ അങ്ങോട്ട് വന്നത്.ഇച്ചിരി കലിപ്പൊക്കെ കാണിക്കും എന്ന്‌ കരുതിയ എനിക്ക് തെറ്റി. എന്നെ കണ്ട ഭാവം പോലും കാണിച്ചില്ല.എന്റെ മുന്നിലൂടെ നടന്നു പുറത്തേക്കു പോയി.

ഇതൊക്കെ കണ്ടു ഉള്ളൊന്നു നൊന്തു പോയി. എന്റെ മുഖത്തെ വാട്ടം

💬 Comments

View all comments