0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 263.6K

അന്ന് ഞാൻ ചേച്ചിയെ പിടിച്ചു നിർത്തിയ വരെ എനിക്ക് നല്ല ബോധം ഉണ്ടാരുന്നല്ലോ...

😕

അങ്ങനെ പിന്നെയും സമയം കളഞ്ഞു... വൈകുന്നേരം ആയപ്പോ അമ്മയും അച്ഛനും അച്ചുവും. തിരിച്ചു വന്നു... എന്തൊ ആവശ്യം പറഞ്ഞു പൊറത്തു പോയതാ... എന്തിനോ എന്തൊ അതൊന്നും നമ്മള് അന്വേഷിച്ചില്ല..

വീട്ടിലേക്ക് കയറി വരുന്ന അച്ഛന്റേം അമ്മടേം മോന്ത കാണണം. വല്ല കടുനെല്ല് കുത്തിയ പോലെ. ഒരു മൈൻഡും ഇല്ല....ആ ഒക്കെ ശെരിയാവുമായിരിക്കും...

പിന്നെ വന്നത് അശ്വതിയാണ് അവളുടെ മുഖവെട്ടം കണ്ടപ്പോഴേ ഞാൻ പരുങ്ങാൻ തുടങ്ങി... എങ്ങനെ ആ മോത്തു നോക്കും😶

മുന്നിൽ ചെന്നു ഒരു sorry ഒക്കെ പറയണം എന്നൊക്കെ ഉണ്ട് പറ്റണില്ല...

പിന്നെയും സായം മുന്നോട്ട് പോയി...ദിവ്യയെ ഒരുപാട് പ്രാവശ്യം വിളിച്ചു നോക്കി. പക്ഷെ എടുക്കണ്ടേ..ഒരു രക്ഷയും ഇല്ല.

അങ്ങനെ രാത്രി ആയി.വീട്ടില് മുഴുവൻ നല്ല അന്തരീക്ഷം ആയതു കൊണ്ടു ഞാൻ ഭക്ഷണം കഴിച്ച ഉടനെ മുറിയിലേക്ക് പറന്നു... എന്തിനാ അവിടെ ഇരുന്നു മെഴുകുന്നെ..

മുറിയില് ചെന്നു ലാപ്പും എടുത്തു ഓരോന്ന് സേർച്ച്‌ ചെയ്തിരുന്നു.. അല്ല ഇനി ഇതിന്ന് എന്തേലും കിട്ടിയാലോ. നമ്മള് ഒന്നിലും ഉഴപ്പരുത്തല്ലോ. അങ്ങനെ ഒരു മുക്കാമണിക്കൂർ അതില് തിരഞ്ഞു സമയം കളഞ്ഞു. ഒരു കിണ്ടിയും കിട്ടീല.സന്തോഷം...

ഞാൻ ടേബിളിൽ കൈകുത്തി തലയ്ക്കു കൈ വെച്ച് ഇരുന്നു...ഇനി എന്താ... ഒരു ഐഡിയയും ഇല്ല. ആകെ മൂഞ്ചിയ അവസ്ഥ.

“എന്താ ചെയ്യണേ...”

പുറകിൽ നിന്നു ശബ്ദം കേട്ടപ്പോ ഞാൻ തിരിഞ്ഞു നോക്കി.കറുത്ത ചുരിദാരിൽ മുറിയിലേക്ക് കയറി വരുന്ന മായ.കുളിയെല്ലാം കഴിഞ്ഞുള്ള വരവാണ്. അവളുടെ മുടിനാരിൽ ചിലതു അവളുടെ കവിളിൽ

💬 Comments

View all comments