0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 32.1K

”അഭി....“പുറകിൽ നിന്നും അർച്ചന വിളിച്ചു.

അവളുടെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പ്...

”എന്താടി ....?“

”നിന്റെ കണ്ണ്....“

”എന്ത്...“എനിക്ക് ഒന്നും മനസ്സിലായില്ല..

”എടാ നിന്റെ കണ്ണ് നോക്കടാ പൊട്ടാ...“

എന്റെ കണ്ണിനു ഇപ്പൊ എന്താ.. ഞാൻ അവിടെ നിന്നും മാറി നേരെ ചെന്നു വാഷ്ബാസിന്റെ അടുത്തുള്ള മിററിൽ പോയി മുഖം നോക്കി..

അപ്പോഴാണ് കാണുന്നെ എന്റെ കണ്ണുകളിലെ മാറ്റം...

കണ്ണിൽ പടർന്നു പിടിച്ചിരുന്ന ചുവന്ന നിറം ഇപ്പോൾ മുഴുവനായി അപ്രത്യക്ഷം ആയിരിരിക്കുന്നു.. എന്റെ കണ്ണുകൾ വീണ്ടും മുൻപ് ഉണ്ടായിരുന്ന പോലെ തന്നെ അതിന്റെ യഥാർത്ഥ രൂപത്തിലേക്കു മാറി..ഞാൻ വീണ്ടും വീണ്ടും കണ്ണുകൾ അടച്ചു തുറന്നു...

ഒരാഴ്ച ആയി പഠിച്ച പണി പതിനെട്ടും നോക്കിട്ടും ഒന്നും നടന്നില്ല..പിന്നെ എങ്ങനാ ഇപ്പൊ ഇതു സംഭവിച്ചേ...?അറിയാതെ കണ്ണുകളൊക്കെ നിറഞ്ഞു പോയി..ഉള്ളിലൂടെ വല്ലാത്തൊരു സന്തോഷം കടന്നു കൂടി. ഒരു സമാധാനം... കലങ്ങിയ കണ്ണുമായി ഞാൻ തിരിഞ്ഞു നോക്കിയപ്പോ എല്ലാരും എന്നെ തന്നെ നോക്കി നിൽക്കാണ്.ഞാൻ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു..

പെട്ടന്നാണ് അപ്പുവും അർച്ചന ചേച്ചിയും വന്നു എന്നെ കെട്ടിപിടിച്ചു നിന്നത്.. അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടല്ലോ..എന്നെ കാളും സന്തോഷം അവർക്കാണ് . ഓരോരുത്തരുടെയും മുഖത്തേക്ക് ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോ. അവരുടെ മുഖത്തെല്ലാം ഒരു ആശ്വാസത്തിന്റെ വെളിച്ചം എനിക്ക് കാണാമായിരുന്നു...

”എടാ ഇത് എങ്ങനെ നോർമൽ ആയി ... നീ എന്താ ചെയ്തേ...“അപ്പു ആണ് ചോദിച്ചേ

”എനിക്ക് അറിയില്ലെടി... ഞാൻ ഒന്നു...“വാക്കുകൾ ഇടയിൽ മുറിഞ്ഞു.. പിന്നെ ആണ് എനിക്ക് ഓർമ വന്നത്... ഇനി മായയും ആയി കളി കഴിഞ്ഞോണ്ട് ആയിരിക്കോ.ഏകദേശം എനിക്ക് ഉറപ്പായിരുന്നു...

”എന്താടാ...?“

”ഒന്നുല്ല...

💬 Comments

View all comments