0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 31.5K

അത്..പിന്നെ ചിലപ്പോ ഞാൻ ഒന്ന് മയങ്ങി എണീറ്റപ്പോ ആയതാവും..“വായില് വന്ന പൊട്ടത്തരം വിളിച്ചു പറഞ്ഞു...

”അതെന്താ നീ സാധാരണ ഉറങ്ങാറില്ലേ...“

”അതുണ്ട്... പക്ഷെ ഇത് എങ്ങനെ ആയി എന്ന്‌ എനിക്ക് അറിയില്ലെടി...ഞാൻ വേറെ ഒന്നും ചെയ്തിട്ടില്ല...“കാര്യം എന്താണെന്ന് അറിയാമെങ്കിലും അതൊന്നും ഇങ്ങനെ വിളിച്ചു പറയാൻ പറ്റില്ലല്ലോ.

”മ്മ്... എന്തായാലും എല്ലാം ശെരിയായല്ലോ സമാധാനം ആയി..“പുറകിൽ നിന്നും ലക്ഷ്മി അമ്മ പറഞ്ഞു..ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

"നീ എന്തേലും കഴിച്ചോ...?”അമ്മയുടെ ചോദ്യവും വന്നു..

“ഇല്ല...”

“എന്നാ വാ ഞാൻ എടുത്തുവെക്കാം... പിന്നെ അവളും കഴിച്ചിട്ടില്ലല്ലോ...അവളേം വിളിച്ചിട്ട് വായോ...”

എന്നും പറഞ്ഞു അമ്മ മുറിയിലേക്ക് നടന്നു.. എല്ലാവരും പിരിഞ്ഞു പോയി.എല്ലാർക്കും നല്ല ക്ഷീണം ഉണ്ടാവും. മീനു ഒക്കെ ഉറക്കം തൂങ്ങി ആണ് നടപ്പ്.. ഞാൻ സ്റ്റെപ് കയറി നേരെ മുറിയിലേക്ക് കയറി.. ബെഡിൽ പുതപ്പുമായി ചുരുണ്ടു കൂടി കിടക്കുവാണ് എന്റെ പൊന്നും കുടം... തലയണയിൽ ചേർത്തുവച്ച ചുവന്നു തുടുത്ത നിഷ്കളങ്കമായ ആ മുഖത്ത് ഞാൻ ഒന്ന് നോക്കി നിന്നു പോയി.അവളെ കെട്ടിപിടിച്ചു ആ പഞ്ഞിക്കെട്ട് പോലുള്ള ശരീരത്തിൽ മുറുകി കിടക്കാൻ ഉള്ളു കൊതിച്ചു.ഞാൻ മുഖം താഴ്ത്തി അവളുടെ ചെവിയിൽ മന്ത്രിച്ചു..

“മായേ..”

“മ്മ് ”

ഒരു മൂളല് മാത്രം...

“എണീറ്റെ...”

“മ്മ്മ്മ്...”

അവൾ ഇല്ല എന്ന അർത്ഥത്തിൽ മൂളി...

“എടി അമ്മ ഒക്കെ വന്നിട്ടുണ്ട്..ഫുഡ്‌ കഴിക്കാൻ വിളിക്കണ്ട്...”

ഞാൻ പറഞ്ഞതൊന്നും അതിന്റെ തലയിൽ കേറീട്ടില്ല...ഇപ്പോഴും നല്ല ഉറക്കത്തിലാ.പിന്നെ എന്തോ അവളുടെ സുഖം പിടിച്ചുള്ള മയക്കം കണ്ടു എനിക്ക് അത് നശിപ്പിക്കാൻ തോന്നിലാ...

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മയും

💬 Comments

View all comments