0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 39.5K

ദിവസങ്ങൾക്കു ശേഷം പൂർണ സന്തോഷത്തോടെ ഞാൻ കണ്ണടച്ച് മയങ്ങി...

**********

വെളുപ്പിനെ തന്നെ ലക്ഷ്മി അമ്മ ആണ് എന്നെ വിളിച്ചു ഉണർത്തിയെ..

നല്ല സുഖം പിടിച്ചുള്ള ഉറക്കം ആയിരുന്നു അതും പോയി...

”എന്താ അമ്മേ...“

”എടാ നീ എന്നെ ഒന്ന് അമ്പലത്തിൽ ആക്കി തരോ...“

”ഏഹ് ഇന്നെന്താ പ്രത്യേകിച്ച്...?“

ഞാൻ കണ്ണും തിരുമ്മി സംശയത്തോടെ അവരെ ഒന്ന് നോക്കി...

”അതൊക്കെ ഉണ്ട്.. നീ ഒന്ന് വേഗം വാ...“

ശെടാ കുരിശയല്ലോ... ഈ വെളുപ്പിനെ തന്നെ അവിടെ പോയിട്ടെന്താ ഇത്ര വല്ല്യേ അത്യാവശ്യം..

”ഒരു പത്തു മിനിറ്റ് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം...“

”എടാ അതൊന്നും വേണ്ടാ നീ വേഗം വാ..“

”ഹാ എന്ന ഇതാ വരുന്നു..“അതും പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി. പല്ല് തേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞു ഇറങ്ങി...

ബെഡിൽ മായയെ കണ്ടില്ല..ഇവൾ ഇതെവിടെ പോയി...

ഞാൻ നേരെ താഴേക്കു ചെന്നു. അവിടെ ഹാളിൽ ലക്ഷ്മി അമ്മ എന്നെയും കാത്തു നിക്കണ്ട്...

”എന്റെ പൊന്നു ലക്ഷ്മി അമ്മേ നിങ്ങക്ക് ചേച്ചിയേം കൂട്ടി പോവാർന്നില്ലേ...“

”അല്ല നിനക്ക് എന്താ ഇവിടെ പണി...“

”എനിക്ക് പണിയൊന്നുല്ല... എന്നാലും എന്റെ ഉറക്കം പോയില്ലേ ഇപ്പൊ...“

”അയ്യോടാ പാവം... അതൊക്കെ വന്നിട്ട് ഉറങ്ങാ നീ ഒന്ന് വേഗം വന്നേ..“

തൂക്കിയിട്ടിരുന്ന ബൈക്കിന്റെ താക്കോലും എടുത്തു ഞാൻ അവരുടെ ഒപ്പം പുറത്തേക്കിറങ്ങി...

ഐസ് പോലുല്ല തണുപ്പ്... ഈ സമയത്തൊന്നും എന്റെ പട്ടി പോലും എനിക്കാറില്ല..അങ്ങനെ ഉള്ള ഞാനാ...

മടി പിടിച്ചാണേലും ബൈക്ക് എടുത്തു. മൂന്നാല് വട്ടം കിക്കർ അടിച്ചിട്ടാണ് ചെക്കൻ ഒന്ന്

💬 Comments

View all comments