0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 41.5K

ഓണായത്...

ആഹ് തണുപ്പോണ്ട് ആവും.ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി അവരോട് കയറാൻ പറഞ്ഞു...

ഉടുത്തിരുന്ന വെള്ള സെറ്റ് സാരിയുടെ തല കൈകൊണ്ട് വലിച്ചു പിടിച്ചു അവർ വണ്ടിയിൽ കയറി ഇരുന്നു.എന്റെ വയറ്റിലൂടെ കൈ ചുറ്റിയാണ് ഇരിപ്പ്.

പണ്ടാരം ഒടുക്കത്തെ തണുപ്പ്...വണ്ടി ഓടിച്ചോണ്ട് ഇരിക്കുമ്പോ ഞാൻ മനസ്സിൽ ആലോചിച്ചു ഇവർക്ക് ഇതെന്തിന്റെ കേടാ ഈ സമയത്ത് ഒക്കെ പോയി പ്രാർത്ഥിക്കാൻ...

നേരം വെളുത്തിട്ട് പോയ പോരെ പുള്ളി അവിടെ തന്നെ കാണില്ലേ...

”എന്താടാ... ഇങ്ങനെ ഇരുന്നു ആലോചിക്കുന്നെ...“

”ഏഹ്..ഏയ് ഒന്നുല്ല...“

”പറയടാ...“

”ഏയ് ഒന്നുല്ലന്നെ... എന്തിനാ ഈ രാവിലെ തന്നെ അങ്ങോട്ട് പോണേ എന്ന്‌ ആലോചിച്ചതാ...“

”അതൊക്കെ നിനക്ക് അവിടെ എത്തിയാ മനസ്സിലാവും..“

”അതെന്താ അമ്മേ അങ്ങനെ ഒരു പറച്ചില്...“

”അതൊക്കെ ഉണ്ട്...“അതും പറഞ്ഞു അവരൊന്നു ചിരിച്ചു...

Something fishy...!

അങ്ങനെ ഞങ്ങള് അമ്പലത്തിൽ എത്തി.രാവിലെ ആയതു കൊണ്ടാവും ഈ പരിസരത്ത് ഒന്നും ഒരു പൂച്ച കുട്ടി പോലുമില്ല...

”ഇറങ്ങു...“വണ്ടിയിൽ നിന്നും ഇറങ്ങി ലക്ഷ്മി അമ്മ എന്നെ നോക്കി പറഞ്ഞു...

”ഞാനോ...?“

”പിന്നെ വേറെ ആരാ ഇവിടുള്ളെ...?“

”അല്ല... ഞാനെന്തിനാ വരണേ...?“

”അതൊക്കെ പറയാ അദ്യം നീ ഒന്ന് ഇറങ്ങ് ...“

”ഞാനൊന്നും ഇല്ല... എനിക്ക് ഇതൊന്നും ശീലം ഇല്ലന്നെ...“

”അതൊക്കെ ഞാൻ ശീലിപ്പിച്ചു തര മോനിങ്ങു ഇറങ്ങിയേ...“

പുള്ളിക്കാരി വിടുന്ന ലക്ഷണം ഇല്ല. ഇറങ്ങേണ്ടി വന്നു...

എന്നേം കൂട്ടി കയ്യും പിടിച്ചു അമ്മ മുന്നില് നടന്നു.. ഇനി ഞാൻ ഓടി പോവും എന്ന്‌ പേടിച്ചിട്ട് ആണോ..

നേരെ ചെന്നത് അമ്പലത്തിന്റെ സൈഡിലേക്ക് ആണ്...കുളത്തിന്റെ അരികിലേക്ക്...

”ആ...അഴിച്ചോ...“

”ങേ...“

💬 Comments

View all comments