Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
”എടാ നോക്കി നിക്കാതെ നിന്റെ ഡ്രസ്സ് അഴിക്കാൻ...“
”എന്തിന്...?“
”പിന്നെ നീ ഇങ്ങനെ ആണോ കുളിക്കാൻ പോണേ...“
”കുളിക്കാനോ...?ഞാനോ...?അതും ഈ തണുപ്പത്ത്... No way...“പിന്നെ എന്റെ പട്ടി ഇറങ്ങും ഈ വെള്ളത്തിൽ.. അതും ഇജ്ജാതി തണുപ്പില്...
”ഇങ്ങോട്ട് ഊരടാ “കുറച്ചു ഉച്ചത്തിൽ ആണ് ലക്ഷ്മി അമ്മ പറഞ്ഞെ..ഞാൻ ആദ്യം കേട്ടപ്പോ ഒന്ന് ഞെട്ടി.മുഖത്ത് ഇത്തിരി കലിപ്പൊക്കെ നിറച്ചിട്ടുണ്ടല്ലോ...
ആദ്യം ആയിട്ടാ പുള്ളിക്കാരിയെ ഞാൻ ഇങ്ങനെ കാണുന്നെ...
ഞാൻ ഊരി അല്ലാതെ വേറെ വഴിയില്ല...
ലക്ഷ്മി അമ്മ ഒരു തോർത്ത് എനിക്ക് നേരെ നീട്ടി...
"ഇത് ഉടുത്തോ..."
അതും വാങ്ങി അരയിൽ ചുറ്റി...
”ആ... ഇനി കുളത്തിൽ ഇറങ്ങി മൂന്ന് വെട്ടം മുങ്ങി വാ...“
അത് കേട്ടപ്പോ തന്നെ മേലൊന്നു വിറച്ചു... തിരിഞ്ഞു ഞാൻ കുളത്തിന്റെ സ്റ്റെപ്പുകൾ ഇറങ്ങി...
കാലിന്റെ തള്ള വിരലൊണ്ട് വെള്ളത്തിന്റെ തണുപ്പൊന്നു അളക്കാൻ തൊട്ടുനോക്കി...
ഐസ് കട്ട ഇട്ട വെള്ളം ആണെന്ന് തോനുന്നു... എന്തൊരു തണുപ്പ്...
”അങ്ങോട്ട് ഇറങ്ങ്...“എന്നും പറഞ്ഞു ഒറ്റ തള്ളർന്നു...
ഞാൻ നേരെ വെള്ളത്തിലേക്കു തെറിച്ചു വീണു... വെപ്രാളത്തിൽ മൂനൊന്നും അല്ല...അഞ്ചാറു വെട്ടം എങ്കിലും മുങ്ങി പൊന്തി...
പെട്ടന്ന് തന്നെ കരക്ക് കേറി...
കേറി വന്നപ്പോ കാണുന്നത്. എന്നെ നോക്കി ചിരിക്കണ ലക്ഷ്മി അമ്മയെ ആണ്..
എന്താ കൊലച്ചിരി...
”വാ...“
അതും പറഞ്ഞു അവർ മുന്നിൽ നടന്നു...ഇനി എന്താണാവോ...
നേരെ ചെന്നത് ക്ഷേത്രത്തിന്റെ അകത്തേക്ക് ആണ്. വിറച്ചു വിറച്ചു ഞാൻ അവരുടെ പിന്നാലെ നടന്നതും മുന്നിൽ നിന്നു ആരൊക്കെയോ പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ടു...
വേറെ ആര്...
എന്റെ വീട്ടുകാർ മൊത്തം
💬 Comments
View all comments