Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
നല്ല സാരിയൊക്കെ ഉടുത്തു ഒരുങ്ങി കെട്ടി നിൽപ്പുണ്ട് .. അപ്പൊ എല്ലാം കൂടി പ്ലാൻ ചെയ്തിട്ടാണല്ലേ...
”എന്റെ ലക്ഷ്മി നിന്നെ ഞാൻ സമ്മതിച്ചു... അങ്ങനെ എങ്കിലും ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നല്ലോ...“ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു...
”അല്ലെങ്കി ഈ വഴിക്കു പോലും വരാത്തവനാ...“കൂടെ അപ്പുവും...
”ഞാൻ പറഞ്ഞില്ലേ അവൻ വരുമെന്ന്...നിങ്ങൾക്കല്ലേ സംശയം മുഴുവൻ...“
”ഞാൻ വന്നത് ഒന്നും അല്ല എന്നെ തട്ടിക്കൊണ്ടു വന്നതാ...“ഞാൻ ലക്ഷ്മി അമ്മയെ നോക്കി കുറ്റപ്പെടുത്തി ...
അതും കൂടി കേട്ടപ്പോ എല്ലാം കൂടി പിന്നേം ചിരിച്ചു
”മതി മതി... വാ...“
എന്നും പറഞ്ഞു ലക്ഷ്മി അമ്മ എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.എന്നിട്ട് മനസ്സുരുകി പ്രാർത്ഥിക്കാൻ പറഞ്ഞു...
ഏത് ഈ തണുത്തു വിറച്ചു നിക്കണ എന്നോട്... ഞാൻ അവരെ ഒന്ന് നോക്കി...
”പ്രാർത്ഥിക്കെടാ...“ഒച്ച കുറച്ചു എന്നോട് പറഞ്ഞു.
ഓഹ്... എന്തെക്കെയോ അങ്ങ് മനസ്സിൽ പറഞ്ഞു ഞാൻ പ്രാർത്ഥിച്ചു... എന്തിന്റെ കാര്യം..
കണ്ണ് തുറന്നപ്പോ ഒരു പൂജാരി മുന്നില് വന്നു നിക്കണു...പേടിപ്പിക്കാൻ വേണ്ടി...
അങ്ങേരു എന്തൊക്കെയോ ചൊല്ലി തലയിലും കൈ വച്ചു എന്നെ അനുഗ്രഹിച്ചു...
ലക്ഷ്മി അമ്മ ആണ് എന്റെ ഒപ്പം നിന്നിരുന്നെ അവരുടെ കയ്യിൽ അണ് കുറിയും മറ്റും കൊടുത്തത്...
ലക്ഷ്മി അമ്മ അതിൽ നിന്നും ചന്ദന കുറി ചെറു വിരലുകളാൽ എന്റെ നെറ്റിയിൽ തൊട്ട് തന്നു...
അങ്ങനെ അവിടുത്തെ കല പരിഭാടി ഒക്കെ കഴിഞ്ഞു ഞങ്ങള് വീട്ടിലേക്കു തിരിച്ചു...
”എന്നാലും ഇത് ഒരുമാതിരി പരിഭാടി ആയി പോയി അമ്മേ...“പുറകിൽ ഇരിക്കുന്ന ലക്ഷ്മി അമ്മയോട് ഞാൻ പറഞ്ഞു
”എന്താടാ... എപ്പോഴും ഒന്നും
💬 Comments
View all comments