0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 45.2K

ഇല്ലല്ലോ...“

”രാവിലെ തന്നെ എടുത്തു വെള്ളത്തിൽ ഇട്ടിട്ട്...“

”എന്റെ പൊന്നു അഭി നീ അത് ഇതുവരെ വിട്ടില്ലേ...“

”പിന്നെ നല്ല സുഖം ഉള്ള ഏർപ്പാട് ആണല്ലോ...“

”എടാ അത് ഞാൻ നിനക്ക് വയ്യാതെ കിടക്കുമ്പോ നേർച്ച ചെയ്തതാ... മുടക്കാൻ പറ്റൂല അതോണ്ടല്ലേ...?“

”ഓഹ്.. എന്നേലും ഒരു മാതിരി പരുപാടി ആയിപോയി...“

”പോട്ടെ... എന്റെ ചക്കര അത് വിട്...“

”ഇനി ഇതുപോലെ എന്തേലും ഉണ്ടോ...?“

”ആഹ് ഒന്ന് കൂടി ഉണ്ട്...“

ദൈവമേ ഇനി എന്താണാവോ..

”എന്താ അത്...“

”ഒരു 101 തവണ ശയിന പ്രാതക്ഷിണം കൂടി ഉണ്ട്...“

ഓടി കൊണ്ടിരിക്കുന്ന വണ്ടി ഒറ്റ അടിക്കു ഞാൻ നിർത്തി...

തിരിഞ്ഞൊരു നോട്ടം നോക്കി...

പുള്ളിക്കാരിക്ക് എന്റെ കലിതുള്ളിയുള്ള നോട്ടം കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല...

കളിപ്പിക്കാൻ പറഞ്ഞതായിരിക്കും... ഇനി അല്ലെ...?

അങ്ങനെ വീട്ടിൽ എത്തി...ഉറക്കം ഒക്കെ പോയി ഇനി കിടന്നിട്ട് കാര്യം ഇല്ല .. പിന്നെ വീട്ടിൽ എന്തൊക്കെയോ ചെയ്ത് സമയം കളഞ്ഞു...

പ്രത്ത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തോണ്ട് ഫോണും നോക്കി ഇരിക്കാണ്....

അടുക്കളെന്നു ഒരു കപ്പ്‌ ചായയും ആയി അപ്പു വന്നു.. എന്നെ കണ്ടതും ആക്കിയുള്ള ഒരു ചിരിയുണ്ട്...

”എന്താടി കിണിക്കണേ..“ഞാൻ ദേഷ്യത്തോടെ ചോദിച്ചു..

”ഒന്നുല്ല നിന്റെ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം..“അതും പറഞ്ഞു അവൾ പിന്നേം കുണുങ്ങി ചിരിക്കാൻ തുടങ്ങി...

”ഓഹ് ഇളക്കല്ലേ...“

ഞാൻ പിന്നേം ഫോണിലേക്ക് തന്നെ നോക്കിയിരുന്നു... രാവിലെ തന്നെ കയറാക്കാൻ വന്നിരിക്ക..

അങ്ങനെ ഇരിക്കുമ്പോ ആണ് അശ്വതി മുന്നിലൂടെ പോവുന്നെ...

ഇടക്കൊന്നു എന്നെ തിരിഞ്ഞു നോക്കി ഒരു മറ്റേടത്തെ ചിരിയും ചിരിച്ചു...

ഇനി ഞാൻ എണീറ്റ്

💬 Comments

View all comments