0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 46.3K

നിന്നു സല്യൂട്ട് അടിക്കണോ... ഒരു കൺഫ്യൂഷൻ...

പെട്ടന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു...

ഞാൻ നേരെ അപ്പുവിന്റെ അടുത്തേക്ക് ഇരുന്നു..

”എടി അപ്പു...“

”മ്മ്... എന്താടാ...“

”നമ്മുടെ അച്ചുവില്ലേ...“

”മ്മ്മ് അച്ചു...“

”ആ അവള് വല്ല കളരീം പഠിക്കാൻ പോയോ..?“

”നിനക്കും കിട്ടിയാ...“വല്ലാത്ത ഒരു പോലീവോടെ അവള് ചോദിച്ചു...

”എ..എന്ത്...?“ഞാൻ ഒന്ന് പരുങ്ങി

”കിടന്നു ഉരുളണ്ട മോനെ... നന്നായിട്ട് കിട്ടിയല്ലേ...“

”ഏയ്... നീ ഞാൻ ചോദിച്ചതിന് മറുപടി പറ...“

”കളരിക്കൊന്നും പോയിട്ടില്ലടാ...“

ഏഹ് പിന്നെ എങ്ങനേ അവള് എന്നെ ലോക്ക് ചെയ്തേ

”പോയത് കാരാട്ടേക്ക് ആണ്...അതിലാണെങ്കി പെണ്ണ് ബ്ലാക്കും വാങ്ങി...“

😳

”ഇതൊക്കെ എപ്പോ...?“

”അത് നീ ബാംഗ്ലൂരിൽ പോയി രണ്ട് മാസം കഴിഞ്ഞപ്പോ അച്ഛൻ കൊണ്ട് പോയി ചേർത്തതാ...“

കള്ള തന്ത ആവശ്യം ഇല്ലാത്ത ഓരോന്ന് ചെയ്ത് വച്ചോളും...

”അല്ല അവള് നിന്നെ തല്ലിയോ...“ഞാൻ അവളെ ഒന്ന് നോക്കി ചോദിച്ചു...

മുഖത്ത് ഒരു കോട്ട സങ്കടം വാരി കെട്ടി അവള് തലയാട്ടി...

”എന്തിന്...?“

”വെറുതെ..?“

”അതെനിക്ക് അത്ര വിശ്വാസം പോരാ മോള് കാര്യം പറ...“

”എടാ ഒന്നുല്ല ഞാൻ അവളുടെ മുറിയിലേക്ക് ഒന്ന് കയറിയത്തിനാ...“

”പോര മോളെ മുഴുവനായിട്ട് പറ...“

”സത്യം ആയിട്ടും ഒന്നുല്ലടാ.. ഞാൻ അടിച്ചു വാരാൻ പോയപ്പോ അവളുടെ മുറിയിൽ ബുക്കൊക്കെ ബെഡിൽ കിടക്കുന്നതു കണ്ടു അതെടുത്തു മാറ്റി വെക്കാൻ പോയപ്പോ ആണ് അവള് കേറി വരുന്നേ....

എന്നെ കണ്ടതും ഓടി വന്നു തൂക്കി ഒറ്റ എറയിരുന്നു.. ബെഡിലേക്ക് വിണൊണ്ട് രക്ഷ പെട്ട്...“

അവള് ഒറ്റയടിക്ക് പറഞ്ഞു തീർത്തു.. അത് കേട്ടപ്പോ

💬 Comments

View all comments