0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 38.4K

വാ തോരാതെ സംസാരിച്ചു. കൂടുതലും എന്നെ കളിയാക്കൽ തന്നെ ആർന്നു അമ്മക്ക് പ്രിയം.

കുറച്ചു കഴിഞ്ഞു കയ്യും കഴുകി വന്നു തിരിച്ചു പോവാൻ നിക്കുമ്പോ ആണ് എനിക്ക് ഉള്ളിലൊരു വല്ലാത്ത പൂതി തോന്നിയത്..

തിരിഞ്ഞു നിന്നു പാത്രം കഴുകി കൊണ്ടിരുന്ന അമ്മയെ പുറകിൽ ചെന്നു ഞാൻ കെട്ടിപിടിച്ചു.. പെട്ടന്നുള്ള പ്രവർത്തിയിൽ അമ്മ ഒന്ന് ഞെട്ടി എങ്കിലും ഒന്നും പറയാതെ നിന്നു...

അമ്മ എന്റെ കൈക്കുള്ളിൽ കിടന്നു തന്നെ എനിക്ക് നേരെ തിരിഞ്ഞു നിന്നു.ആ മുഖത്ത് ചെറിയ ഒരു ചിരിയുണ്ട്.അമ്മ എന്നെ കൂടുതൽ മുറുകെ കെട്ടിപിടിച്ചു..

കുറച്ചു നേരം ഞങ്ങള് രണ്ടു പേരും അങ്ങനെ നിന്നു... എന്തൊരു സമാധാനം ആണെന്നോ..പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം..എത്ര നാൾ കൊതിച്ചതാ ഇങ്ങനെ ഒന്ന് കെട്ടിപിടിച്ചു നിക്കാൻ...

അമ്മ പെട്ടന്ന് ഒന്ന് അടർന്നു മാറി എന്റെ മുഖത്തിനോട് മുഖം അടുപ്പിച്ചു നെറ്റിയിൽ സ്നേഹത്തോടെ പതിയെ ചുണ്ടുകൾ പൂർണമായും ചേർത്ത് വച്ചു ചുമ്പിച്ചു...

”ഇനി പോയി ഉറങ്ങിക്കോട്ടോ...“

അതും പറഞ്ഞു അമ്മ എന്റെ കവിളിൽ ഒന്ന് തലോടി വിട്ടു. ഞാനും കൊടുത്തു ആ കവിളത്തു ഒരുമ്മ...🥰

എല്ലാം കഴിഞ്ഞു നേരെ മുറിയിലേക്ക് നടന്നു. കുറച്ചു ദിവസത്തെ ശ്വാസം മുട്ടൽ മൊത്തം അങ്ങ് മാറി. ഇനി അച്ഛന്റെ പിണക്കം കൂടി മാറിയ മതി..

മുറിയിലേക്ക് പോകുന്ന വഴി അശ്വതിയുടെ മുറിയിലേക്ക് ഒന്ന് നോക്കി.

വാതില് പൂട്ടികിടക്കുവാണ്.പെണ്ണിന്റെ ഇളക്കം അത്ര ശെരിയല്ല.. കയ്യിലിരിപ്പും... എജ്ജാതി ലോക്കാ ഇട്ടേ മനുഷ്യന്റെ കയ്യ് പോയി...

മുറിയിലേക്ക് കേറി..മായ നല്ല ഉറക്കം ആണ് ഞാനും കേറി അവളുടെ അടുത്തു ചേർന്നു കിടന്നു...

💬 Comments

View all comments