Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
എന്തിനാ അമ്മയോട് ദേഷ്യപെടുന്നേ..എനിക്ക് അറിയാം അമ്മക് അന്ന് നല്ല വിഷമം ആയെന്ന്... എനിക്കും അത് പോലെ തന്നെ ആർന്നു...“
എന്റെ കണ്ണുകളൊക്കെ കലങ്ങാൻ തുടങ്ങി.
”എനിക്ക് എന്നോട് തന്നെ വല്ലാത്തൊരു അറപ്പാണ് ആദ്യം തോന്നിയെ...അങ്ങനെ ഉള്ളപ്പോ നിങ്ങളുടെ കാര്യം ഒക്കെ എനിക്ക് അറീലെ...“
അതിന് മറുപടിയൊന്നും അമ്മ പറഞ്ഞില്ല. ആ മുഖത്തെ വാട്ടം എനിക്ക് വായിച്ചു എടുക്കാമായിരുന്നു...
”അമ്മ പറഞ്ഞത് തന്നെയാ ശെരി... ഞാൻ എല്ലാർക്കും വല്യൊരു തലവേദന തന്നെ ആണല്ലേ...
ജനിച്ചപ്പോ തൊട്ട് തുടങ്ങിയത് അല്ലെ ഈ തീ തീറ്റിക്കല്...“
കലങ്ങിയ കണ്ണുകൾ മങ്ങുന്ന പോലെ.. ഒച്ചയെല്ലാം ഇടറി... തൊണ്ടയിൽ വല്ലാത്തൊരു കനം...
”ഒന്നും അറിഞ്ഞോണ്ടല്ല ... ഒക്കെ എന്നെക്കൊണ്ട് ആരോ ചെയ്യിക്കിണതാ. അല്ലാതെ ഇന്നേ വരെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല അമ്മേ...“
ഇതും കൂടി പറഞ്ഞപ്പോ കണ്ണുകളിൽ തങ്ങി കിടന്നിരുന്ന നീർ തുള്ളികൾ ഓരോന്നായി കവിളിലൂടെ ഒലിച്ചിറങ്ങി...
”അയ്യേ അപ്പോഴേക്കും കരഞ്ഞോ...“അമ്മ ഒരു കൈകൊണ്ട് എന്റെ മുഖം തുടച്ചു ആാ കണ്ണ്നീരുകൾ മായിച്ചു കളഞ്ഞു..ബാക്കി ഉള്ളത് ഞാനും തുടച്ചു നീക്കി
”ഇങ്ങനെ ഒരു തൊട്ടാ വാടി...“അതും പറഞ്ഞു അമ്മയൊന്നു ചിരിച്ചു.. എന്റെ ഈശ്വരാ എത്ര നാളായി ഈ മുഖം ഇങ്ങനെ ഒന്ന് കണ്ടിട്ട്.കാലങ്ങൾ കഴിഞ്ഞു കാണുന്ന ചിരി ആയോണ്ടാ തോനുന്നു അതെന്റെ മനസ്സിൽ തട്ടി നിന്നു...
അങ്ങനെ ഓരോ ചെറിയ ഉരുളകൾ ആയി അമ്മ എന്നെ ചോറ് മുഴുവൻ ഊട്ടി. കഴിക്കുന്നതിനു ഇടയിൽ അമ്മ പലതും പറഞ്ഞു കൊണ്ടിരുന്നു.ഒരു പാട് ദിവസത്തിന് ശേഷം ആണല്ലോ ഞങ്ങൾ ഇങ്ങനെ അടുത്തു സംസാരിക്കുന്നെ.രണ്ടാളും
💬 Comments
View all comments