Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
നല്ല തലവേദന... അതോണ്ട് ക്ഷീണം...“ എങ്ങനെയോ പറഞ്ഞൂപ്പിച്ചു...
”എങ്ങനെ തല വേദനിക്കാണ്ടിരിക്കും നിന്നെയല്ലേ അവള് ഒറ്റക്ക് ചുമക്കുന്നെ..പാവം“
അതെന്താ ഒരു കൊള്ളിച്ചു പറച്ചില്... ഞാൻ അത്രക്ക് മോശാണോ...അല്ല അമ്മ എന്താ ഇത്ര കൂൾ ആയി സംസാരിക്കുന്നെ. ഇനി എന്നോട് ഉള്ള ദേഷ്യം ഒക്കെ തീർന്നോ...
അമ്മ ഒരു പ്ലേറ്റിൽ ചോറും മറ്റൊന്നിൽ കറിയും കൂട്ടാനും എടുത്തു അടുത്തുള്ള ടേബിളിൽ വച്ചു...
ഞാൻ അവിടെ ഇട്ടിരുന്ന സ്ട്ടൂളിൽ കയറി ഇരുന്നു ഫുഡ് കഴിക്കാൻ വേണ്ടി കൈ നോക്കിയതും. കൈതണ്ടയിലേക്ക് ഒരു അടി കിട്ടി...
ഇതെന്തു കൂത്ത്... ചോറ് തന്നിട്ട് തിന്നാൻ പറ്റൂലാന്നോ...
”എന്താ...?“ ഞാൻ മനസ്സിലാവാതെ അമ്മയെ നോക്കി ചോദിച്ചു...
അമ്മ എന്നെ നോക്കി എന്റെ അടുത്തുള്ള സ്ട്ടൂളിൽ ഇരുന്നു..എന്താ ഉദ്ദേശം...
എന്റെ മുന്നിൽ ഉണ്ടായിരുന്ന പ്ലേറ്റ് നേരെ അമ്മയുടെ അടുത്തേക്ക് വലിച്ചു...
ഇനി ഇത് എങ്ങനെ കഴിക്കാ എന്ന് കാണിച്ചു തരാനാണോ... 🤔അതൊക്കെ എനിക്ക് അറിയാ..
അമ്മ ചോറും കറിയുമെല്ലാം കുഴച്ചു ഉരുളകളാക്കി എന്റെ വയ്ക്കു നേരെ നീട്ടി തന്നു...
ഒന്നും മനസ്സിലാവാതെ ഞാൻ നോക്കി നിന്നു പോയി...
”വായ തുറക്കേടാ...“
അതെന്തോ വല്ല കോഡ് ആണ് എന്ന് തോനുന്നു ഓട്ടോ മാറ്റിക് ആയി വായൊക്കെ തുറന്നെന്നെ...
”അഭി...“
”മ്മ്മ്മ്മ്...“
വായില് കുത്തി കയറ്റിയ ചോറ് ചവച്ചുകൊണ്ട് ഞാൻ മൂളി...
”നിനക്ക് അമ്മയോട് ദേഷ്യണ്ടോ...?“
ഏഹ് ഇപ്പൊ അങ്ങനെ ആയോ...
”എനിക്ക് എന്തിനാ അമ്മേ അമ്മയോട് ദേഷ്യം ...“
”എടാ ഞാൻ അങ്ങനെ ഒക്കെ നിന്നോട് മിണ്ടാതെ നടന്നോണ്ട്...?“
”അതിന് അമ്മ ഒന്നും ചെയ്തില്ലല്ലോ... പിന്നെ ഞാൻ
💬 Comments
View all comments