Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
എല്ലാം വല്ലാണ്ട് കൂടിക്കൊണ്ടിരുന്നു.എന്റെ ശരീരം മുഴുവൻ കോരി തരിച്ചു...
പതിയെ മൂന്നാല് വെട്ടം എന്റെ ചുണ്ടുകളെ പിഴിഞ്ഞെടുത്തുകൊണ്ട് അവൾ അവയെ വിടുവിച്ചു..ആ മുഖത്ത് വല്ലാത്തൊരു ചിരി നിറഞ്ഞു നിന്നു.എന്റെ അന്തം വിട്ടുള്ള നിർത്തം കണ്ടിട്ടാണോ...?
”ഇനി വാവ പൊക്കോട്ടോ...“
അതും പറഞ്ഞു അവൾ വാതില് തുറന്നു തന്നു. എന്താ ആ മുഖത്തെ പ്രസരിപ്പ്. ഞാൻ മുറിയിൽ നിന്നു ഇറങ്ങിയതും ഒന്ന് കൂടി തിരിഞ്ഞു അവളെ നോക്കി..എന്റെ നോട്ടം കണ്ടിട്ട് അശ്വതി ചിരിച്ചു കൊണ്ട് കണ്ണുകൊണ്ട് എന്തെ എന്ന് ചോദിച്ചു...ഒന്നും പറയാതെ ഞാൻ യാന്ത്രികമായി താഴേക്കു നടന്നു...
നേരെ കയറി ചെന്നത് അടുക്കളയിലേക്കാണ്. വലത്തേ കയ്യിനു ഇപ്പോഴും നല്ല വേദന ഉണ്ട്.. അല്ല എന്താ ഇപ്പൊ അവള് ചെയ്തേ..ഇവളാരു ജാക്കി ചാന്റെ പെങ്ങളോ.ഒറ്റ അടിക്കല്ലേ എന്നെ നിലത്തിട്ടെ.കയ്യിന്റെ ജോയിന്റ് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ആയോ എന്ന് ഒരു സംശയം..?
അതൊക്കെ പോട്ടെ ഇവൾക്ക് ഇത് എന്തിന്റെ കേടാ... ഇനി എന്നോട് വല്ല പ്രേമവും ആണോ... അല്ല പ്രേമം തന്നെ ആണ് ഉറപ്പല്ലേ...
ഈശ്വര ഇതെങ്ങാനും ഇവിടെ ഉള്ള വേറെ ആരെങ്കിലും അറിഞ്ഞാ... തീർന്നു..😶
”എന്താടാ അവള് വന്നില്ലേ...?“പെട്ടന്ന് വിളമ്പുന്ന ശബ്ദം കേട്ടാണ് ഞാൻ സ്വായബോധത്തിലേക്ക് തിരിച്ചു വരുന്നേ...കുളിയൊക്കെ കഴിഞ്ഞു ഒരു ചുവന്ന നിറത്തിൽ വെള്ള പ്രിന്റ്റുള്ള മാക്സി ആണ് വേഷം.
”ഇല്ല അവള് നല്ല ഉറക്കത്തിലാ...“
”അതല്ലേ നിന്നോട് വിളിക്കാൻ പറഞ്ഞെ... അതിനെ പട്ടിണിക്ക് ഇടാൻ പറ്റോ...“
”ഞാൻ വിളിച്ചതാ എണീക്കണ്ടേ അമ്മേ... നല്ല ക്ഷീണം എന്ന്...“
”ക്ഷീണോ... എന്തിന്...“
തൂകിയല്ലോ നാഥാ... 😶
”അത്... അത് അവൾക്ക്
💬 Comments
View all comments