0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 48.2K

ഇങ്ങോട്ടുമിട്ട് ഉരച്ചു..

” പോയിട്ട് വേഗം വരാട്ടോ...?“ അവളുടെ ചെവിയിൽ പതിയെ ഞാൻ പറഞ്ഞു..

അതു പറയുമ്പോൾ കണ്ണാടിയിലൂടെ അവളെ ഞാൻ ശ്രദ്ധിച്ചു... ചുമന്നു തുടുത്ത് തുളുമ്പി നിൽക്കുവാണ് ആ മുഖം...

ഷർട്ടിന്റെ കുടുക്കിട്ട് ഞാൻ താഴെക്കിറങ്ങി. എന്നെയും കാത്ത് സോഫയിൽ ഇരിക്കുകയാണ് അശ്വതി...

അങ്ങനെ ഞാൻ അവളെയും കൂട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി...

കുറച്ചു ദൂരം പോയപ്പോൾ അവൾ എന്നിലേക്ക് കൂടുതൽ അടുത്തിരുന്നു...

രണ്ടു കൈകളും എന്റെ വയറിലൂടെ മുറുക്കി കെട്ടിപ്പിടിച്ച് എന്റെ പുറത്തേക്ക് നന്നായി ചേർന്നിരിക്കുകയാണ്...

”അഭി...“

”മ്മ് “

” ഇന്നലെ വല്ലാണ്ട് നൊന്തോ...“

” ഏയ് നല്ല സുഖം ഉണ്ടായിരുന്നു...“ പിന്നെ കൈയും പിടിച്ചു ഓടിച്ചിട്ട് അവളുടെ ഒരു കിന്നാരം ചോദിക്കല്..

” എടാ വേണമെന്ന് വച്ച് ചെയ്തതല്ല നീ പെട്ടെന്ന് പോവാണ് പറഞ്ഞപ്പോൾ. അറിയാതെ പറ്റി പോയതാ...“

” അതെ അതെ മനുഷ്യന്റെ കൈയും പിടിച്ചു മൂന്നാലു വട്ടം തിരിച്ചിട്ടാണല്ലോ അറിയാതെ പറ്റുന്നെ...“

” സോറി...“

” ഓ.. അവളുടെ ഒരു ചോറി... എനിക്കൊന്നും വേണ്ട

അല്ല എന്താ മോളുടെ ഉദ്ദേശം..“

” എന്തു ഉദ്ദേശം...?“

” അല്ല ഈ കാട്ടിക്കൂട്ടുന്നതിന് ഒക്കെ ഉള്ള ഉദ്ദേശം..“

” അതെന്താ നിനക്ക് അറിയില്ലേ...“

” അറിയാത്തതുകൊണ്ടല്ലേ ചോദിക്കണേ...“

” ആ എന്നാ കേട്ടോ? എനിക്ക് നിന്നെ ഒരുപാട് ഇഷ്ട..."

പെട്ടെന്ന് ബൈക്കിന്റെ കൺട്രോളൊന്നു പോയി.

സംഭവം എനിക്കറിയാവുന്ന കാര്യമാണെങ്കിലും അവളുടെ വായിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ...

“ അത് നിനക്ക് പണ്ടുമുതൽ ഉള്ളതല്ലേ... പിന്നെ നമ്മൾ

💬 Comments

View all comments