Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]
ഇപ്പോൾ വെറും പത്തു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു...
വിക്ടർ:(തമിഴിൽ)ബാക്കി ഉള്ളതൊക്കെ എവിടെ പോയി തുലെഞ്ഞെടാ...
പെട്ടന്ന് അവന്റെ മുഖത്തേക്ക് എന്തോ ഒന്ന് തുള്ളിയായി ഒറ്റി...
കൈകൊണ്ടു അത് തൊട്ടു നോക്കിയപ്പോൾ അത് രക്തം ആണ് എന്ന് അവൻ ഉറപ്പിച്ചു...

പതിയെ മുഖം ഉയർത്തി നോക്കിയതും അവൻ ഒന്ന് വിറച്ചു...
അവിടെ ബാക്കി ഉണ്ടായിരുന്ന അത്രെയും പേരെ ആരോ കൊന്ന് കെട്ടിതൂക്കിയിരിക്കുന്നു...

ഓരോരുത്തരുടെയും ശരീരത്തിൽ ആഴം ഏറിയ മുറിവുകൾ ഉണ്ട്...
ഇത് കണ്ടതും ബാക്കി ഉണ്ടായിരുന്നവരുടെ.. ഹൃദയം നിലച്ചു...
ഭയം കൊണ്ട് അവരെല്ലാം മരവിച്ചു പോയ പോലെ നിന്നു...
വിക്ടർ:(തമിഴിൽ)എടാ മൈരേ ഏതവനാടാ നീ... എന്റെ സ്ഥലത്തു വന്നു എന്റെ ആളുകളെ തൊടാൻ... തന്തക്കു പിറന്നതാണേല് മുന്നിലേക്ക് വാടാ...
എങ്ങോട്ടെന്ന് ഇല്ലാതെ അവൻ ഉച്ചത്തിൽ അലറി..
പെട്ടന്ന് അവന്റെ മുന്നിൽ നിന്നും കുറച്ചു മാറി എന്തോ ഒന്ന് തറയിൽ വന്നു വീണു.. അവിടെ മൊത്തം പോടീ വീശിയതുകൊണ്ട് അവനത് എന്താണെന്നു മനസ്സിലായില്ല...

പതിയെ ആ പോടീ അവിടെ നിന്നും അപ്രത്യക്ഷമാവുമ്പോൾ...
കറുത്ത വസ്ത്രം ആണിഞ്ഞു മുഖമൂടി അണിഞ്ഞ ഒരാളെ അവൻ കണ്ടു.. ആ മുഖമൂടിയുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു...
ആ രൂപം കണ്ടതും എല്ലാവരുടെയും തൊണ്ട വരണ്ടു...

വിക്ടർ:(തമിഴിൽ)നോക്കി നിക്കാതെ കൊല്ലടാ
അത് കേട്ടതും കയ്യിലുള്ള തോക്കുകൾ ആ രൂപത്തിന് നേരെ അവർ നീട്ടി...

എന്നാൽ അവർ ഫയർ ചെയ്യുന്നതിനു മുമ്പ് തന്നെ. വളരെ മൂർച്ചയുള്ള ഒരു നൂല് പോലെ മാത്രം തോന്നിക്കുന്ന ഒരു ആയുധം ആ രൂപത്തിന്റെ ഇടത്തെ കയ്യിൽ നിന്നും പുറപ്പെട്ടു...
വിക്ടറിന്റെ മുന്നിൽ
💬 Comments
View all comments