0%

Chapter Title : രുദ്രപ്രതാപം 22 [JHON CLINTON]

Author : Jhon Clinton Read All Parts 32.1K

വിട്ടേ ഞാൻ പോട്ടെ ഇല്ലെങ്കി അമ്മ ഇങ്ങോട്ട് കയറി വരും... മാറിക്കെ ”

ഞാൻ അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുങ്ങി. പക്ഷെ ഇവള് വിടണ്ടേ.. വീണ്ടും എന്റെ ആരയിലൂടെ കയ്യിട്ട് പിടിച്ചു..

“അവിടെ നിക്കടാ...”

“എന്റെ പൊന്നു അച്ചു ഒന്ന് മാറടി... ഞാൻ പോട്ടെ...”

“നിനക്ക് പോണോ...?”

ഞാൻ തല കുലുക്കി... വേണം എന്ന്‌ കാണിച്ചു.ഇനി വീടോ..

“എന്നാ ഇങ്ങനെ ഒന്നും ചോദിച്ച പോരാ...”

“പിന്നെ...?”

“താഴ്മയായി ചോദിക്കണം...”അതും പറഞ്ഞു ഇളിച്ച മോന്തയും ആയി നിന്നു കുരിശ്.

ഓഹ് അവളടൊരു കൊണ.. ഒറ്റ ചവിട്ടു അങ്ങ് കൊടുത്താലോ. വേണ്ട തിരിച്ചു കിട്ടും.. 😶

“നീ ഒന്ന് മാറിക്കെ...”അതും പറഞ്ഞു ഞാൻ അവളെ തള്ളിമാറ്റാൻ പോയതേ ഓർമ ഉള്ളു...

മാറ്റാൻ പോയ കൈ പിടിച്ചു ഒറ്റ തിരി... എന്നിട്ട് അതിന്റെ അകത്തൂടെ അവൾ എന്റെ പുറകിലേക്ക് വന്നു നിന്നു. എന്റെ കൈ നേരെ കൊണ്ട് പോയി എന്റെ പൂറത്തിന്റെ നടുവിൽ ലോക്ക് ആക്കി വച്ചു. എന്നിട്ട് വലത്തേ കാലിന്റെ മുട്ടിന്റെ പുറകിലേക്ക് ഒറ്റ ചവിട്ടർന്നു. ഞാൻ മുട്ട് കുത്തി നിലത്തിരുന്നു...

എന്താ ഇപ്പൊ ഉണ്ടായേ.. ആകെ കിളിപോയി ഞാൻ അങ്ങനെ നിന്നു.. അവൾ എന്റെ കൈ പിടിച്ചു ഒന്ന് വലിച്ചതും. കണ്ണിന്നു പൊന്നീച്ച പാറി...

“ആാാാ...”

“അഭി കുട്ടാ...?”വളരെ നീട്ടിയുള്ള ആ കൊലവിളി..

“എടി കോപ്പേ വിടേടി... വേദനിക്കണ്‌..”അത് കേട്ടതും പെണ്ണ് ഒന്ന് കൂടി മുറുകെ പിടിച്ചു..

“ആാാ... ആാാ. എന്റെ പൊന്നു ചേച്ചി അല്ലെ ഒന്ന് വിട് അച്ചു... ആാാ ...”

“എന്നാ മോനു ഒരു

💬 Comments

View all comments