Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]
നിന്നു. അജ്ജാതി കാഴ്ച ആയിരുന്നു മുന്നിൽ
"നീയെന്താ ഇങ്ങനെ നോക്കുന്നെ"
എന്റെ വായും പൊളിച്ചുള്ള നോട്ടം കണ്ടിട്ടാണ് അവൾ അത് ചോദിച്ചത്.
"ഇങ്ങനൊക്കെ വന്നു നിന്ന എങ്ങനാ നോക്കാതിരിക്കുന്നെ"ഞാൻ ഉള്ളിലാണ് പറഞ്ഞത് എങ്കിലും വായിലൂടെ അറിയാതെ പുറത്തുവന്നു
ഞാൻ പറഞ്ഞത് കേട്ടു അവളുടെ മുഖം നാണത്താൽ വല്ലാണ്ടെ ചുവന്നു വന്നു അവളുടെ മുഖത്ത് വല്ലാത്തൊരു ചിരിയും വിരിഞ്ഞിരുന്നു. അവൾ എന്നെ തട്ടി മാറ്റിക്കൊണ്ട് ബാത്‌റൂമിന്റെ അകത്തു കയറി.
"അതേയ്"ഞാൻ അവൾ അടച്ച ബാത്‌റൂമിന്റെ വാതിലിനടുത്തു ചെന്നു വിളിച്ചു.അവൾ പെട്ടന്ന് തന്നെ പകുതി ഡോർ തുറന്നു എന്നിട്ട് പുരികം ഉയർത്തി "എന്തെ" എന്ന് ചോതിച്ചു
"അല്ല പുറം വല്ലോം കഴുകാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണമെങ്കിൽ ഞാൻ സഹായിക്കാം"ഞാൻ ഒരു വളിച്ച ചിരിയോടെ അവളെ നോക്കി പറഞ്ഞു. കിട്ടിയ ഊട്ടി ഇല്ലങ്കി ചട്ടി അത്രതന്നെ
"അയ്യടാ... അവന്റെ ഒരു സഹായം..."അതും പറഞ്ഞു അവൾ പെട്ടന്ന് വാതിൽ അടച്ചു. Shit ഒത്തില്ല.
ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു എങ്കിലും ഞാൻ അത് വകവെച്ചില്ല. എന്തായാലും അത് മൊത്തം എനിക്കുള്ളതല്ലേ ഞാൻ പയ്യെ തിന്നോളാം എന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ബെഡിൽ അവൾ എനിക്കായി ഒരു വെള്ള ടി ഷർട്ടും നീല ഷോർട്സും വച്ചിട്ടുണ്ടായിരുന്നു. ഞാൻ അതും എടുത്തിട്ട് മുറിയുടെ പുറത്തേക്ക് നടന്നു. ആദ്യം പോയത് ലക്ഷ്മി അമ്മയുടെ മുറിയിലേക്ക് ആയിരുന്നു. ഞാൻ പയ്യെ തലയിട്ട് അകത്തേക്ക് നോക്കിയപ്പോൾ അവർ നല്ല ഉറക്കമാണ് കൂടെ മീനുവും ഉണ്ട്. കുറച്ചു നേരം മുമ്പേ കുഴപ്പം ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞത് വെറുതെ ആണ് പാവത്തിന്
💬 Comments
View all comments