Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]
നല്ല ക്ഷീണമുണ്ട്. അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി.
ആ മുറിയുടെ വാതിൽ ഞാൻ ചാരി എന്നിട്ട് മായയുടെ മുറി ലക്ഷ്യമാക്കി നടന്നു. ഉള്ളിൽ വല്ലാത്തൊരു ഭയം. അത് എന്ത് മാങ്ങ കാരണമാണ് എന്നൊന്നും എനിക്കറിയില്ല പക്ഷെ ശരീരമാകേ വല്ലാത്തൊരു വിറയലൊക്കെ.
ഞാൻ അവളുടെ മുറിയുടെ വാതിൽക്കൽ എത്തി വാതിൽ തുറന്നു കിടക്കുവായിരുന്നു പൂച്ച എത്തി നോക്കുന്ന പോലെ ഞാൻ ആ മുറിയുടെ അകത്തേക്ക് എത്തി നോക്കി.
ആ മുറിയുടെ അകത്തെ കട്ടിലിൽ മായ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് അവളുടെ മുഖം കാണാൻ പറ്റുന്നില്ല. അവൾ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുവാണ്.അതിലൂടെ വരുന്ന കാറ്റു അവളുടെ മുഖത്തും മുടിയിലുമെല്ലാമായി തഴുകി കൊണ്ടിരുന്നു.
അകത്തേക്ക് കയറി അവളെ കാണണം സംസാരിക്കണം എന്നൊക്കെ ഉണ്ടെങ്കിലും വല്ലാത്തൊരു പേടി. സാധാരണ എനിക്ക് ഇങ്ങനെ ഒന്നും തോന്നാത്തത് ആണ്.
അങ്ങനെ രണ്ടും കൽപ്പിച്ചു ഞാൻ അങ്ങോട്ട് കേറി ചെല്ലാൻ വേണ്ടി ഒരു കാൽ എടുത്തു മുന്നോട്ടു വച്ചു.
ഞാൻ കയറി വരുന്ന ശബ്ദം കെട്ടിട്ടാവാം അവൾ എന്റെ നേരെ തിരിഞ്ഞു നോക്കി.അവളുടെ നെറ്റിയിൽ വട്ടത്തിൽ വെള്ള തുണികൊണ്ട് കെട്ടിവച്ചിട്ടുണ്ട്...
ആ നോട്ടം തന്നെ മതിയായിരുന്നു എന്നെ പിടിച്ചു നിർത്താൻ.
"ഹ.. ഹ..ഹലോ"
ആവശ്യത്തിന് അക്ഷരങ്ങൾ പോലും മര്യാദക്ക് വായിൽ വരുന്നില്ലല്ലോ പുല്ല്...
അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാണ്...
ജനലിന്റെ അപ്പുറത്ത് നിന്നും വരുന്ന തണുത്ത കാറ്റു അവളുടെ മുഖത്തു വന്നു തട്ടിക്കൊണ്ടിരുന്നു....
അതിൽ അവളുടെ നീളൻ മുറികൾ സാവധാനം പാറി കൊണ്ടിരുന്നു...
ആ കാഴ്ച്ചയിൽ ഞാൻ കുറച്ചു നേരം മുഴുകി
💬 Comments
View all comments