Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]
പറയാൻ പോയെ..."
ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ അവളോട് ചോതിച്ചു....
"പിന്നെ അത് പറയാനല്ലേ നമ്മൾ ഇങ്ങോട്ട് വന്നേ..."
അവളുടെ മറുപടി കേട്ടു ഞാൻ ഒരു സെക്കന്റ് നിന്നു
ഈശ്വര ഇവൾക്ക് ശെരിക്കും വയ്യേ... 😶
"എടി കുറച്ചു കൂടി പരിജയ പെട്ടു പയ്യെ പറഞ്ഞ മതിയായിരുന്നില്ലേ..."
ഞാൻ അവളെ നോക്കി ചോദിച്ചു...
"അതിനിപ്പോ എന്താ... ഇങ്ങനെ ഒക്കെ അല്ലെ പരിജയ പെടുന്നെ..."
ആ എങ്ങനെ ഇരിക്കണ്... 🙄 അല്ലെങ്കിലും ഇവളോടൊക്കെ പറഞ്ഞു മനസ്സിലാക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ...
"നീ ഒന്ന് മാറിക്കെ ഞാൻ അവളോടൊന്നു സംസാരിച്ചിട്ട് വരാം..."
അതും പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി ആ മുറിക്ക് അകത്തേക്ക് കയറി പ്പോയി...
"എടി... ഞാനും....വ.."
ഞാൻ പറഞ്ഞു തിരിഞ്ഞപ്പോഴേക്കും അവൾ ആ മുറിയുടെ വാതിൽ അകത്തു നിന്നും അടച്ചു...
കുരിപ്പ് ഒന്നിനും സമ്മദിക്കൂല.....
കുറച്ചു നേരം ഞാൻ ആ വീട് മൊത്തം ചുറ്റി കാണാൻ തുടങ്ങി അല്ലാതെ പിന്നെ എന്ത് ചെയ്യാൻ...
അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടീന്ന് അപ്പുവിന്റെ ഫോൺ വന്നു...
രാവിലെ മായയെ കാണാൻ എന്നൊരു ഡയലോഗ് അടിച്ചു പോന്നതല്ലേ...പിന്നെ ഇപ്പോഴാണ് വിളിക്കുന്നത്...
ഞാൻ ഫോൺ എടുത്തു...
"എടാ നീ അവിടെ എത്തിയോ..."
"ആ എത്തി..."
"എന്നിട്ടെന്താടാ പൊട്ടാ ഫോൺ വിളിക്കാഞ്ഞേ..."
"എടി അതിനൊന്നും പറ്റിയ ഒരു സാഹചര്യം കിട്ടീല അതോണ്ടാ..."
"അതെന്താ..."
"എടി അത്..."
ഞാൻ നടന്നത് എല്ലാം ഒരു ചെറിയ രീതിയിൽ അവളോട് പറഞ്ഞു കൊടുത്തു. Without action...
കാരണം ഞാൻ ബാംഗ്ലൂരിലേക്ക് പോവുന്നതിനു മുമ്പ് അമ്മക്ക്
💬 Comments
View all comments