0%

Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]

Author : Jhon Clinton Read All Parts 30.8K

വാക്ക് കൊടുത്തതാണ് ഇനി അടി പിടിക്കൊന്നും പോവില്ല എന്നൊക്കെ...

പക്ഷെ അതൊക്കെ ഞാൻ ബാംഗ്ലൂരിൽ വച്ചു തന്നെ മുറിച്ചു... അതൊന്നും വീട്ടു കാർക്ക് അറിയില്ലല്ലോ...

അത് കൊണ്ട് ഞാൻ ആ പോർഷൻ മാത്രം മറച്ചു വച്ചു...

" എന്നിട്ട് അവർക്ക് എങ്ങനെ ഉണ്ട്..."

"ഇപ്പൊ കുഴപ്പം ഒന്നുല്ല... എല്ലാവരും ok ആണ്"

"നീ അവളെ കണ്ടോ..."

അവൾ വല്ലാത്തൊരു ആവേശത്തോടെ ആണ് അത് ചോദിച്ചത്...

"ആ കണ്ടു..."

ഞാൻ മറുപടി പറഞ്ഞു...

"കാണാൻ എങ്ങനെ ഉണ്ടെടാ..."

വീണ്ടും അപ്പുവിന്റെ ചോദ്യം വന്നു...

"എന്റെ പൊന്ന് അപ്പു നീ പറഞ്ഞ വിശ്വസിക്കില്ല അജ്ജാതി സൗന്ദര്യ എന്റെ പെണ്ണിന്..."

"നിന്റെ പെണ്ണോ... അപ്പൊ നീ ഉറപ്പിച്ചോ..."

തേഞ്ഞു... അറിയാതെ വായിന്നു വീണും പോയല്ലോ...

"എടി അത്... അത്.... പിന്നെ....എന്തായാലും ഞങ്ങളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അപ്പൊ പിന്നെ അവൾ എന്റെ പെണ്ണ് തന്നെ അല്ലെ..."

ഞാൻ പെട്ടെന്ന് വായിൽ വന്ന എന്തൊക്കെയോ വിളിച്ചു പറഞ്ഞു...

"എന്നാ എന്റെ പൊന്നു മോൻ ഇന്നലെ ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞിരുന്നേ..."

അതിനു മറുപടി ആയി ഞാൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്...

"അയ്യടാ കിണിക്കല്ലേ...പെങ്കോന്താ...."

അവൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു...

അങ്ങനെ ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു...

പിന്നെ ലക്ഷ്മി ആന്റി വന്നു എന്നെ ഫുഡ്‌ കഴിക്കാൻ വിളിച്ചു...

അവരുടെ മുഖത്തെ ക്ഷീണം എല്ലാം അപ്പോഴേക്കും മാറിയിരുന്നു....ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നാണ് അന്ന് ഭക്ഷണം കഴിച്ചത്... കാര്യമായിട്ട് ഒന്നും ഇല്ലെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നു എനിക്ക്...

ഭക്ഷണം കഴിക്കുന്നിതിനിടയിൽ ഞാൻ ദിവ്യയും മായയെയും ഇടയ്ക്കു

💬 Comments

View all comments