0%

Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]

Author : Jhon Clinton Read All Parts 30.8K

പക്ഷെ അത് മുൻകൂട്ടി മനസ്സിലാക്കിയ ഞാൻ വലതു കാൽ വായുവിൽ ഉയർത്തി പുറകിലേക്ക് ആഞ്ഞു വീശി. അത് അവന്റെ കഴുത്തിൽ കറക്റ്റ് ആയി കൊണ്ടു. എന്നിട്ട് ഞാൻ അവന്റെ കൈകൾ പിടിച്ചു തിരിച്ചു ലോക്ക് ആക്കി അപ്പോഴേക്കും മുന്നിൽ നിന്നും മറ്റവൻ ഓടി വരുന്നത് ഞാൻ കണ്ടു. എന്റെ കയ്യിൽ ഉണ്ടായിരുന്നവനെ ഞാൻ അവന്റെ ഭാഗത്തേക്ക്‌ തള്ളിയിട്ടു അവർ രണ്ടു പേരും കൂട്ടി ഇടിച്ചു നിലത്തു വീണു.അതോടു കൂടി അവന്മാരുടെ കത്തിക്കൽ കഴിഞ്ഞു.

ഞാൻ തിരിഞ്ഞു ദിവ്യയെ നോക്കി അവൾ എന്റെ അഭ്യാസം കണ്ടു വായും പൊളിച്ചു നിക്കുവാണ്. കൂടെ ആ കൊച്ചു കുട്ടിയും. അവൾക് ഇപ്പൊ ഏകദേശം ബോധം എല്ലാം വന്ന അവസ്ഥയിൽ ആണ്.

അപ്പോഴേക്കും ആ മഞ്ഞ ഷർട്ടിട്ട മൈരൻ എണീറ്റു നിന്നു എന്റെ നേരെ ഓടി പാഞ്ഞു വന്നു

അവൻ എന്റെ മുഖത്തിന്‌ നേരെ ഒരു പഞ്ച് എറിഞ്ഞെങ്കിലും ഞാൻ അത് നിസാരമായി തന്നെ പിടിച്ചു നിർത്തി.

ഞാൻ അവന്റെ കൈ തിരിച്ചു എന്റെ വലതു കാലു കൊണ്ടു അവന്റെ കാൽമുട്ടിന്റെ പുറകിലേക്ക് ചവിട്ടി. അവൻ നിലത്തു മുട്ട് കുത്തി എന്നിട്ട് ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവന്റെ മുഖത്തേക്ക് ആഞ്ഞു അടിക്കാൻ തുടങ്ങി ഒരു 10 -12 അടി ആയപ്പോഴേക്കും അവന്റെ കിളി എല്ലാം മാനം നോക്കി പറന്നു പോയിരുന്നു. അവസാനത്തെ ഒരു ഒന്നൊന്നര അടി കൂടി കൊടുത്തപ്പോ അവന്റെ ഷർട്ടിന്റെ കോളർ മുറിഞ്ഞു എന്റെ കയ്യിലൂടെ പൊന്നു. അവനാണെകിൽ വെട്ടി ഇട്ട വാഴ പോലെ നിലത്തേക്കും.എന്റെ ദേഷ്യം എല്ലാം

💬 Comments

View all comments