0%

Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]

Author : Jhon Clinton Read All Parts 30.8K

അപ്പോഴേക്കും പതിയെ കുറഞ്ഞു വന്നു.

കണ്ണുകൾ നേരെ മായയുടെ ഭാഗത്തേക്ക്‌ പോയി. അവൾ ഇപ്പോഴും abodhavasthayil നിലത്തു കിടക്കുവാണ്. അവളുടെ സുന്ദരമായ മുകത്തു ആ ചുടു ചോപ്പ് ചുണ്ടുകളിൽ ചെറിയ രക്ത കറ ഞാൻ കണ്ടു.അവിടെ ഒരു ചെറിയ മുറിവ് പറ്റിയിരിക്കുവാണ്. അത് കണ്ടപ്പോ തന്നെ എന്റെയിൽ നിന്നും പുറത്ത് പോയ ദേശ്യം എല്ലാം വീണ്ടും എന്നിലേക്ക് തിരിച്ചു കയറി.

ഞാൻ എന്റെ മുന്നിൽ കിടന്നിരുന്ന അവന്റെ കയ്യിൽ പിടിച്ചു എന്നിട്ട് വലിച്ചു നേരത്തെ ഗ്ലാസ്‌ പൊട്ടിച്ച കാറിന്റെ അടുത്തേക്ക് കൊണ്ടു വന്നു അതിന്റെ ഡോർ തുറന്നു അവന്റെ കൈ മാത്രം അതിനു അകത്തേക്ക് വച്ചു ഡോറിൽ ആഞ്ഞു ഒരു ചവിട്ടങ്ങു കൊടുത്തു

"ആാാാാ..... ആാാാാ......" മരണ വേദനയിൽ കിടന്നു പുളയുന്ന അവനെ കണ്ടപ്പോൾ കുറച്ചു സമാധാനം കിട്ടിയ പോലെ.

ഞാൻ മായയുടെ അടുത്തേക്ക് തിരിച്ചു നടന്നു അവളെ രണ്ടു കൈകൾ കോരി എടുത്തു വീടിന്റെ അകത്തേക്ക് കയറി

അവിടെ അപ്പൊ മറ്റേ അമ്മാവൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മായയെ അവിടെ ഉള്ള ഒരു സോഫയിൽ ഇരുത്തി അങ്ങേരുടെ അടുത്തേക്ക് നടന്നു. എന്നെ പ്രവർത്തി കണ്ടു അങ്ങേര് ചെറുതായി പരിഭ്രമിക്കുന്നുണ്ടായിരുന്നു

ഞാൻ അയാളുടെ മുന്നിൽ ചെന്നു നിന്നു എന്നിട്ട് മുഖത്തേക്ക് ഒറ്റ പൊളി

"ഇത് എന്തിനാണ് എന്നൊന്നും ചോദിക്കരുത് തന്നെ കണ്ടപ്പോ തന്നെ ഒന്ന് ഓങ്ങി വച്ചതാ.."കിട്ടിയ അടിയുടെ എഫക്റ്റിൽ മുഖം പൊത്തി നിൽക്കുന്ന അയാളെ നോക്കി ഞാൻ പറഞ്ഞു.

"എന്നാ പിന്നെ ആ കിടക്കുന്ന അവശിഷ്ട്ടങ്ങൾ എടുത്ത് മാമൻ ഇറങ്ങിക്കെ"ഒരു കളിയാക്കുന്ന മുഖത്തോടെ

💬 Comments

View all comments