0%

Chapter Title : രുദ്രപ്രതാപം 8 [Jhon Clinton]

Author : Jhon Clinton Read All Parts 30.8K

അങ്ങനെ ഞങ്ങൾ അതും ഇതുമൊക്കെ പറഞ്ഞിരുന്നു.ഞങ്ങൾ രണ്ടു പേരും പെട്ടന്ന് തന്നെ നല്ല കൂട്ടായി.

"അഭി ഒന്നിങ്ങോട്ട് വന്നേ"അകത്തു നിന്നും ദിവ്യ ആണ് അത്

ഞാൻ മീനുവിനെയും കൂട്ടി അകത്തേക്ക് നടന്നു.എന്നിട്ട് നേരെ അവിടുത്തെ ഒരു മുറിയിൽ കയറി അവിടെ ദിവ്യ ഒരു കട്ടിലിന്റെ സൈഡിൽ നിൽപുണ്ടായിരുന്നു അവളുടെ അടുത്ത് തന്നെ മായയുടെ അമ്മ കട്ടിലിൽ ഇരിപ്പുണ്ട്. അവർക്ക്കിപ്പോൾ ബോധം വന്നിട്ടുണ്ട്എങ്കിലും മുഖത്തു ചെറിയ ശീണം കാണാമായിരുന്നു.

ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു

"അമ്മയ്ക്ക് എന്നെ മനസ്സിലായോ.."ഞാൻ ആ കട്ടിലിന്റെ ഒരറ്റത്തിരുന്നു ചോതിച്ചു.

അവർക്കാപ്പോഴും എന്നെ മനസ്സിലായിട്ടില്ല എന്ന്‌ ഞാൻ വിശ്വസിച്ചു കാരണം തന്നെ ചെറിയ കുട്ടിയാവുമ്പോൾ കണ്ടതല്ലേ. പക്ഷെ എന്റെ പ്രതീക്ഷകളെ തരണം കടന്നു അവർ പെട്ടെന്ന് എന്നെ വാരി പുണർന്നു കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

"മോനെ അഭി......"

ങേ.. ഇവർക്ക് എന്നെ അറിയാവോ... 😳അതെങ്ങനെ

അവർ എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി.

"നിന്റെ അമ്മയും മൃതുലയും എനിക്ക് ഇടക്ക് വിളിക്കാറുണ്ട്..."അവർ കണ്ണുകളിൽ നിന്നും വന്ന കണ്ണ് നീര് തുടച്ചുകൊണ്ട് പറഞ്ഞു

അത് കേട്ടപ്പോ ഞാനും അശ്വതിയും ഒരു പോലെ ഞെട്ടി.

"ഞങ്ങൾ പണ്ട് നിങ്ങളുടെ ചടങ്ങുകൾ കഴിഞ്ഞത് മുതലേ നല്ല കൂട്ടാണ്.അങ്ങോട്ടും ഇങ്ങോട്ടുമായി എല്ലാ കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട് നിന്റെ കോളേജിൽ ഉണ്ടായ പ്രശ്നങ്ങളും,ബാംഗ്ലൂരിലേക്കുള്ള പോക്കും എല്ലാം എനിക്കറിയാം"അവർ അതും പറഞ്ഞോന്നു നിറുത്തി.

"കഴിഞ്ഞ ആഴ്ചയാണ് നീ തിരിച്ചു വരുന്നുണ്ട് എന്ന കാര്യം പറഞ്ഞു സുനിത വിളിക്കുന്നത്.നീയും കൂടി വന്നിട്ട് ഒരുമിച്ചു മേപാടന്റെ അങ്ങോട്ട്‌ എല്ലാരോടും വരാൻ

💬 Comments

View all comments