0%

Chapter Title : ശിശിര പുഷ്പ്പം 18 [ smitha ]

Author : സ്മിത Read All Parts 593

കഷ്ട്ടപ്പെട്ടെ അല്ലെ? അതിനാണ് ഞാന്‍ ഇക്കണ്ട ഡ്രാമ മൊത്തം കളിച്ചത് അല്ലേ?" "ഡ്രാമ ?!" അയാള്‍ മന്ത്രിക്കുന്നത് പോലെ ചോദിച്ചു. "മിണ്ടരുത് പപ്പ!" മിനിയുടെ വാക്കുകളില്‍ താപമുയര്‍ന്നു. "എത്ര പെട്ടെന്ന് എത്ര ഈസിയായാ പറഞ്ഞെ, പപ്പാന്നൊള്ള വേഡ് മറന്ന് കളഞ്ഞേക്കാന്‍! കേള്‍ക്കണം ഞാന്‍ ...!" "മിനീ..." അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി. "നീ പറഞ്ഞ ഡ്രാമയെന്താ?" അവള്‍ മുഖം വെട്ടിത്തിരിച്ചു. അയാള്‍ ദേഷ്യത്തോടെ മുമ്പോട്ട്‌ വന്ന് അവളുടെ മുഖം പിടിച്ച് തന്‍റെ നേരെ നിര്‍ത്തി. "പറ!" അയാള്‍ പറഞ്ഞു. "എന്താ ആ ഡ്രാമ?" "പറയാം....എല്ലാം ഞാന്‍ പറയാം..പപ്പാ എന്നേ വേണ്ട എന്ന് വെച്ച ദിവസമല്ലേ... !" അവള്‍ പറഞ്ഞു. "ഷെല്ലി ആരെയാ അന്വേഷിക്കുന്നേന്നു അറിയാം എനിക്ക്...പപ്പായ്ക്കറിയോ ഷെല്ലി ആരെയാ അന്വേഷിക്കുന്നേന്ന്‍...?" മകളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യു പകച്ചു. "പപ്പാ...പപ്പായ്ക്ക് അറിയാം..." സ്വരം ശാന്തമാക്കി അവള്‍ പറഞ്ഞു. മരണം മുമ്പില്‍ കണ്ടത് പോലെ മാത്യു പകച്ചു. "ഹൌ...ഹൌ ഡൂ യൂ നോ ഇറ്റ്‌..." മിനി അയാളെ ദയനീയമായി നോക്കി. "പറ നിനക്കെന്ത് അറിയാം?" "എല്ലാം," മാത്യുവിന്‍റെ മുഖത്ത് പകപ്പേറി. "പപ്പയെ കാണാന്‍ വരുന്ന ആളുകള്‍....പപ്പായുടെ ഡയറി....അതിലെ വരികള്‍..എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്....ശക്തിസിംഗ് ചന്ദ്രാവത് ഇവിടെ വന്നത്....അയാളെ പപ്പാ ഷൂട്ട്‌ ചെയ്തത്....അയാള്‍ ഷെല്ലീടെ മമ്മിയെ ഷീല്‍ഡ് ആക്കി രക്ഷപ്പെട്ടത്...ഷെല്ലീടെ മമ്മിയ്ക്ക് വെടിയേറ്റത്‌...." മാത്യു കസേരയില്‍ ഇരുന്നു. അയാളെ വിയര്‍ക്കാന്‍ തുടങ്ങി. "അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി...ആ അമ്മയ്ക്ക് ഒരു മകന്‍ ഉണ്ടെങ്കില്‍ അവന്‍ അമ്മയുടെ കില്ലറെ അന്വേഷിച്ചിറങ്ങും...അവന്‍ പപ്പായെ കണ്ടുപിടിക്കും...എന്‍റെ പപ്പാ....ജീസസ്! എനിക്കെല്ലാം എന്‍റെ പപ്പയല്ലേ? പപ്പാ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റല്ല അത്...മറ്റൊരാള്‍

💬 Comments

View all comments