Chapter Title : ശിശിര പുഷ്പ്പം 18 [ smitha ]
ആണ് അല്ലെങ്കില്‍ ശക്തി സിംഗ് ആണ് റിയല്‍ കില്ലര്‍....അത്കൊണ്ട് എനിക്ക് പപ്പയെ രക്ഷിക്കണം...എങ്ങനെ രക്ഷിക്കും....അതുകൊണ്ട് ഹൈദരാബാദില്‍ വെച്ച് തന്നെ എന്‍റെ കുഞ്ഞ് പ്രായത്തില്‍ ഞാന്‍ ആ സ്ത്രീയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി...മാളവികാ മാഡമാണ് എന്നെ ഹെല്പ് ചെയ്തത് അക്കാര്യത്തില്‍....അങ്ങനെ കണ്ടെത്തി...ആ സ്ത്രീയ്ക്ക് ഒരു മകന്‍ ഉണ്ട്....അയാളെപ്പറ്റി പഠിച്ചു....അപ്പോള്‍ മനസ്സിലായി ഞാന്‍ അന്വേഷിക്കുന്ന എല്ലാ ഗുണവുമുള്ള ഒരു പെര്‍ഫക്റ്റ് ജന്റ്റില്‍മാന്‍ ആണ് അയാളെന്ന്....പക്ഷെ പപ്പാ എങ്ങനെ അയാളെ ഇഷ്ടപ്പെടും? പപ്പയ്ക്ക് അയാളെ എങ്ങനെ സ്വീകാര്യമാക്കാം? ഒത്തിരി ആലോചിച്ചു....അങ്ങനെ അങ്ങനെ...ഞാന്‍ കണ്ടെത്തിയ ഒരു ഡ്രാമാ...." അവള്‍ നിര്‍ത്തി അയാളെ നോക്കി. "അതാണ് എന്‍റെ ഡ്രഗ് അഡിക്ഷന്‍....എനിക്ക് ഷെല്ലിയേ പപ്പാടെ മുമ്പില്‍ ഡിയര്‍ ആന്‍ഡ് ലവിംഗ് ആയി അവതരിപ്പിക്കാന്‍. ഷെല്ലി എന്‍റെ ലൈഫിലെക്ക് വന്നാല്‍ അന്വേഷിക്കുന്നയാള്‍ പപ്പാ ആണ് എന്ന് ഷെല്ലി കണ്ടെത്തിയാല്‍ തന്നെ എന്നോടുള്ള സ്നേഹം ഓര്‍ത്ത് അതെല്ലാം ഷെല്ലി മറക്കും എന്ന് ഞാന്‍ കരുതി....ഷെല്ലി ഫിനാന്‍ഷ്യലി ബാക്ക്വേഡ് ആണേലും എന്നെ രക്ഷപ്പെടുത്തിയ ആളാണല്ലോ എന്ന് വെച്ച് പപ്പാ ഷെല്ലിയേ അക്സെപ്റ്റ് ചെയ്യും എന്നും ഞാന്‍ കരുതി.... പക്ഷെ അവിടെയും പപ്പാ എന്നെ തോല്‍പ്പിച്ചു....അങ്ങനെ ഒരു ഡ്രാമാ കളിച്ചിട്ട്പോലും എന്നെ...." പെട്ടെന്ന് വാതില്‍ അനങ്ങുന്നത് മിനി കണ്ടു. അവള്‍ അത് പതിയെ തുറന്നു. അവള്‍ ഞെട്ടിപ്പോയി. മാത്യുവും. കണ്ണിലെരിയുന്ന തീയുമായി ഷെല്ലി!
💬 Comments
View all comments