0%

Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco Read All Parts 1.3K

മുറിഞ്ഞു. നല്ല വേദനയും ഉണ്ട്. ശ്യാമേടത്തി അപ്പു ഏട്ടന്റെ കൂടെ നിന്ന പോലെ ഇനി നീ എപ്പോഴും എന്റെ കൂടെ ഉണ്ടാവില്ലേ..?" മോഹൻ സൂചിത്രയോട് പറഞ്ഞു.

"ഉണ്ടാവും കണ്ണേട്ടാ.. ഞാൻ എപ്പോഴും കൂടെ ഉണ്ടാകും. കണ്ണേട്ടൻ എന്നെ വിട്ട് പോകാതിരുന്നാൽ മതി."

"ഇല്ല അമ്മു ഞാൻ പോകില്ല. ഇനി നിന്നെ വിട്ട് ഞാൻ എവിടേയും പോകില്ല. " മോഹൻ പറഞ്ഞു.

"ഡാ അപ്പോൾ ഇനി നിനക്ക് തിരിച്ചു പോകേണ്ടേ..? " പ്രഭ ചോദിച്ചു.

"ഓഹ്!!! ഓരോന്ന് ഓർമിപ്പിക്കല്ലേ നല്ലൊരു മൂഡ് കളയാൻ ആയിട്ട്." മോഹൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

ഇതൊക്കെ കണ്ട് കണ്ണ് തള്ളി ഇരിക്കുകയാണ് ശ്യാമ.

സുധി പിന്നെ നേരെ അച്ഛന്റെ അടുത്തേക്ക് പോയി അച്ഛനെ കെട്ടിപിടിച്ചു. അച്ഛൻ സുധിയുടെ കൈ പിടിച്ചു ശ്യാമയുടെ അമ്മയുടെ മുന്നിൽ കൊണ്ട് പോയിട്ട് ചോദിച്ചു.

"നിനക്ക് ഇവനെ മനസ്സിലായോടി. ?"

ശ്യാമയുടെ അമ്മ സുധിയെ നോക്കി.

സുധി പറഞ്ഞു.

"അപ്പച്ചിക്ക് എന്നെ മനസ്സിലായെ ഇല്ല അച്ഛാ. "

"കുഞ്ഞുനാളിൽ നീ ഇവനെ കുറേ എടുത്തു നടന്നതല്ലേ..?. എടി ഇത് നമ്മുടെ അപ്പു ആണ്. എന്റെ മോൻ.. നീയല്ലേ ഇവന് പേര് ഇട്ടത്. സുധീഷ് ചന്ദ്രൻ എന്ന്. നീ ഒക്കെയും മറന്നു പോയോ...?"

ശ്യാമയുടെ അമ്മ കരഞ്ഞു. എഴുനേറ്റ് സുധിയെ കെട്ടിപിടിച്ചു.

"ഇവൻ ജനിച്ചന്ന് മുതൽ ചേച്ചി പറയുമായിരുന്നു . ചേച്ചിക്ക് ജനിക്കുന്നത് ഒരു മോള് ആണെങ്കിൽ അവൾ ഇവന് ഉള്ളതാണെന്ന്. ഓർമ്മയുണ്ടോ ചേച്ചിക്ക്..?" സുധ ചോദിച്ചു.

ശ്യാമയുടെ അമ്മ സുധിയെ നോക്കി പിന്നെ സൂചിത്രയേയും.

"അതുകൊണ്ട്

💬 Comments

View all comments