0%

Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco Read All Parts 1.3K

അത് ഞങ്ങൾ അത് അങ്ങ് നടത്താൻ പോകുകയാ..ഇവരുടെ കല്ല്യാണം. " സുധ വീണ്ടും പറഞ്ഞു.

"അതൊക്കെ ഞാനും അപ്പച്ചിയും നേരത്തെ തന്നെ ഉറപ്പിച്ചു കഴിഞ്ഞു അല്ലേ അപ്പച്ചി. അപ്പച്ചി എനിക്ക് വാക്കും തന്നു. " സുചിത്ര പറഞ്ഞു.

അപ്പോഴാണ് ശ്യാമയുടെ അമ്മ ശ്യാമയെ ശ്രദ്ധിക്കുന്നത്. എന്നിട്ട് അവർ ചോദിച്ചു.

"ഇത് എന്റെ മോൾക്ക് എന്ത് പറ്റി.. "

"അപ്പച്ചി പേടിക്കേണ്ട. അത് ചെറിയൊരു തലകറക്കം ആണ്. അത് ഇപ്പോൾ ശരിയാകും. " സുചിത്ര പറഞ്ഞു.

സുധി ശ്യാമ കിടന്ന കട്ടിലിന്റെ അടുത്ത് പോയി . ആ കട്ടിലിൽ ഇരുന്നു. എന്നിട്ട് ശ്യാമയുടെ കൈ എടുത്ത് തന്റെ ഉള്ളം കൈയിൽ വെച്ചു

ആ കൈയിൽ പതിയെ തഴുകി. എന്നിട്ട് ചോദിച്ചു.

"എന്ത് പറ്റി ഇങ്ങനെ വീണുപോകാൻ..? തളർന്നു പോയോ..? ഇനി വീണാൽ ശ്യാമയെ താങ്ങാൻ ഞാൻ മാത്രം അല്ല ഇവർ എല്ലാവരും ഉണ്ടാകും. "

അത് കേട്ട് ശ്യാമ സുധിയുടെ മുഖത്തു നാണത്തോടെ നോക്കിയിട്ട് ചിരിച്ചു.

" ഇതൊക്കെ ആരാണെന്ന് മനസ്സിലായോ..? ഞാൻ ആരാണെന്ന് മനസ്സിലായോ..?" സുധി ശ്യാമയോട് വീണ്ടും ചോദിച്ചു.

"മ് . മനസ്സിലായി. " തളർന്ന ശബ്ദത്തോടെ ശ്യാമ പറഞ്ഞു.

" എന്നാൽ പറ ഞാൻ ആരാ.." സുധി ചോദിച്ചു

"എന്റെ അപ്പു ഏട്ടൻ.. " ശ്യാമ പറഞ്ഞു.

"അങ്ങനെ അല്ല ശരിക്കും ഞാൻ ആരാ ശ്യാമയുടെ അത് പറ."

ശ്യാമ നാണത്തിൽ കണ്ണ് പൂട്ടിയിട്ട് ചിരിച്ചു എന്നിട്ട് പറഞ്ഞു.

"എന്നെ കെട്ടാൻ പോകുന്ന എന്റെ അപ്പു ഏട്ടൻ.. "

അത് കേട്ട് എല്ലാവരും ചിരിച്ചു.

💬 Comments

View all comments