0%

Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco Read All Parts 1.3K

ശ്യാമയുടെ അമ്മയ്ക്ക് അത് കേട്ട് കൂടുതൽ സന്തോഷം തോന്നി. അങ്ങനെ തന്റെ മകൾ ഒരു കല്യാണത്തിന് സമ്മതിച്ചിരിക്കുന്നു.

"ഡാ ഡാ. നീ കുറച്ചു കഴിഞ്ഞു മോളേയും കൂട്ടി ഒന്ന് പുറത്തൊക്കെ പോയി ഒന്ന് കറങ്ങിയിട്ട് വാ. ഇനി നിങ്ങളുടെ ആവശ്യം ഇവിടെ ഇല്ല. ഇവിടുത്തെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം."

സുന്ദരൻ സാർ പറഞ്ഞു.

"അപ്പോൾ ഞങ്ങൾക്കും പോകാലോ.. ഞങ്ങളുടെ ആവശ്യവും ഇവിടെ ഇല്ലല്ലോ..? " അത് കേട്ട് മോഹൻ ചോദിച്ചു.

"ഡാ കണ്ണാ. അതിന് അമ്മു ഇവിടുത്തെ ഡോക്ടർ അല്ലേ..? അവളെ ഇവിടെ ആവശ്യം ഇല്ലാതിരിക്കുമോ..? "പ്രഭാവതി ചോദിച്ചു.

"ഇതെന്തു ഏർപ്പാട്. ആകെ രണ്ട് മാസത്തെ ലീവിന് വന്നതാ. അതിൽ ഒരു മാസത്തിനു മുകളിൽ ഓട്ടോ ഓടിച്ചു സമയം കളഞ്ഞു. എന്റെ പെണ്ണിന്റെ അടുത്ത് ഇത്തിരി നേരം ഒന്ന് ഇരിക്കാൻ പോലും പറ്റിയില്ല. " മോഹൻ പരിഭവം പറഞ്ഞു.

അത് നോക്കി ഇരിക്കുന്ന ശ്യാമയുടെ കൈ പിടിച്ചു മോഹനെ ചൂണ്ടി കാണിച്ചു കൊണ്ട് സുധി ചോദിച്ചു..

"ശ്യാമയ്ക്ക് ഇവനെ മനസ്സിലായോ..?

അപ്പോൾ മോഹനേയും സൂചിത്രയേയും തന്റെ ഇരു വശവും ചേർത്ത് നിർത്തിയിട്ട് സുന്ദരൻ സാർ പറഞ്ഞു.

"നേരത്തെ അപ്പുവിന്റെ ഇടം കൈ ആയിട്ട് ഒരാൾ ഉണ്ടെന്ന് പറഞ്ഞില്ലേ. അത് ഇവൻ ആണ്. എന്റെ മോൻ മോഹൻ സുന്ദരേശൻ. ഇവൻ എന്നെ പോലെ തന്നെ ഒരു പട്ടാളക്കാരൻ ആണ്. . ഇവനെ ഞങ്ങൾ കണ്ണാ എന്ന് വിളിക്കും. ഇവൾ ഞങ്ങളുടെ അമ്മുവും. ഇവർ തമ്മിൽ ഉള്ള വിവാഹം എല്ലാം ഉറപ്പിച്ചതാ. പക്ഷെ ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ട് മതി

💬 Comments

View all comments