0%

Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco Read All Parts 1.3K

എന്ന് രണ്ട് പേരും പറഞ്ഞു. അതാണ് ഇവരുടെ കല്യാണം വൈകിയത്. "

സുന്ദരൻ സാർ പറഞ്ഞു തീരുന്നതിനിടയിൽ സുധിയുടെ അച്ഛൻ ചന്ദ്ര സേനൻ പറഞ്ഞു..

"എന്നാലും ഞങ്ങൾ തീരുമാനിച്ചു വരുന്ന മാസം എട്ടാം തീയ്യതി ഇവരുടെ കല്ല്യാണം നടത്താൻ . കൂടെ നിങ്ങളുടെയും. എന്റെ മോൻ അപ്പുവും. എന്റെ ചേച്ചിയുടെ മോൾ ശ്യാമയുടേയും. "

"എട്ടാം തീയ്യതിയോ..? അപ്പോൾ ഇനിയും കാത്ത് നിൽക്കണോ. നമുക്ക് നാളെ തന്നെ നടത്തി കൂടെ..? മോഹൻ ചോദിച്ചു..

"ഡാ എട്ടാം തീയ്യതി എന്ന് പറഞ്ഞാൽ ഇനി രണ്ട് ആഴിച്ചയെ ഉള്ളൂ.." പ്രഭാവതി പറഞ്ഞു.

"രണ്ടാഴ്ചയോ ? അത് കഴിഞ്ഞാൽ എനിക്ക് പിന്നെ തിരിച്ചു പോകാൻ രണ്ടാഴ്ച പോലും ഇല്ല. ഞങ്ങൾക്ക് ഹണിമൂൺ ഒക്കെ പോകേണ്ടതാ. പിന്നെ അതിന് ഒന്നും സമയം കിട്ടില്ല.. " മോഹൻ പറഞ്ഞു.

"പോടാ അവിടുന്ന്. അതിനൊക്കെ സമയം കിട്ടും. നീ ഒന്ന് മിണ്ടാതിരിക്ക്.." പ്രഭാവതി പറഞ്ഞു

"എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ. ഈ ഹണിമൂൺ കല്ല്യാണത്തിന് മുൻപ്പ് ആക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ഓട്ടോ ഫുൾ ടാങ്ക് ആണ്. " മോഹൻ വീണ്ടും ചോദിച്ചു.

അതു കേട്ട് എല്ലാവരും ചിരിച്ചു.

" നിങ്ങൾ എവിടെ ആണെന്ന് വെച്ചാൽ പോയി വാ പിള്ളാരെ. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം. " ചിരിയോടെ സുധ പറഞ്ഞു.

"ഹാവൂ രക്ഷപെട്ടു. വാ അമ്മൂസേ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം. എനിക്ക് കല്യാണത്തിന്റെ കുറച്ചു പർച്ചേസ് കൂടെ ബാക്കി ഉണ്ട്. അതും കൂടെ എടുക്കാം.." മോഹൻ പറഞ്ഞു.

"അതൊക്കെ അന്ന്

💬 Comments

View all comments