Chapter Title : താഴ്‌വാരം 2 [Rog]
ഞാൻ അച്ഛന്റെ കാലു പിടിച്ചു നോക്കി, നിന്റെ കൂടെ നിൽക്കാൻ. പക്ഷേ സമ്മതിച്ചില്ല.
ഒരുപാടു ദൂരേക്കു നീ പോയപ്പോഴും എന്നും വിളിച്ചു നിന്നെ പറ്റി ഞാൻ അന്വേഷിക്കുമായിരുന്നു. പക്ഷേ നീ ഞങ്ങളെ തിരിഞ്ഞു പോലും നോക്കിയില്ല.
എപ്പോഴും നിന്റെ കൂടെ, നിന്റെ കൈ പിടിച്ചു നടക്കാനും, നിന്റെ കൂടെ കളിക്കാനും ചിരിക്കാനും, നിന്റെ നെഞ്ചോടു ചേർന്നൊട്ടി കിടക്കാനുമാടാ എനിക്കിഷ്ടം.
ശരിയാണ് അനിയന്റെ സ്ഥാനത്തായിരുന്നു നിന്നെ കാണാൻ പാടുള്ളൂ, എന്റെ തെറ്റ്. എന്തോ ഒരുപാട് ഇഷ്ടപ്പെട്ടു പോയി നിന്നെ."
ഒരു നീണ്ട നിശബ്ദത .........
"ഒരുപാടു ഇഷ്ടപ്പെട്ടു പോയി നിന്നെ."
ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
എന്തോ ഇതെല്ലാം എനിക്കു താങ്ങാൻ കഴിയുന്നില്ല.
കരഞ്ഞുകൊണ്ട് ചേച്ചി മുറിയിൽ നിന്നും ഇറങ്ങി പോയി. ഒരു വാക്കു പോലും എനിക്കു മൊഴിയാൻ കഴിഞ്ഞില്ല. ഒരു നിമിഷത്തേക്ക് ഊമയായി പോയ പോലെ , നാവു പൊന്തുന്നില്ല.
പൊന്തിയാലും ഇപ്പോ എന്തു പറയാനാ.
ഞാൻ തിരികെ എന്റെ മുറിയിലേക്കു കയറി വാതിലടച്ചു ബാൽക്കണിയിൽ പോയി ഇരുന്നു. കണ്ണുകൾ എന്തോ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വാക്കുകൾ ഓരോന്നായി പെറുക്കിയെടുത്തു ഞാൻ ആലോചിക്കാൻ തുടങ്ങി.
"എന്റെ ചേച്ചിക്ക് എന്നോടു പ്രണയമോ?"
ഒരു വലിയ ചോദ്യം പോലെ അതു എന്റെ മനസ്സിൽ കിടന്നു.
പിന്നെ ചേച്ചി പറഞ്ഞതു ഞാൻ ആലോചിക്കാൻ തുടങ്ങി.
ശരിയാ, ഞാൻ എപ്പോഴും ചേച്ചിയുടെ കൈ പിടിച്ചേ നടക്കുകയുള്ളായിരുന്നു, ചേച്ചിയുടെ കൂടെയേ കിടക്കുകയുള്ളായിരുന്നു. എന്റെ ഏതു വാശിക്കും ചേച്ചിയാണു കൂട്ടു നിന്നത്.
എല്ലാരും പിരിഞ്ഞു പോയപ്പോഴും എനിക്ക് ഏറ്റവും സഹിക്കാനാവാതെ വന്നത് മീരച്ചേച്ചി പോയപ്പോൾ ആയിരുന്നു. എന്റെ
💬 Comments
View all comments