0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 161K

ഹരിഹരൻ തിരികെ വന്ന് അവന്റെ മുന്നിലിരുന്നു.

“അതാണ് ഞാൻ നിന്നോട് ചോദിക്കാനിരുന്നത്.”

“എന്ത്?”

“ഇന്ന് പള്ളിമേടയിലെ പാതാളമുറിയിൽ എന്താണ് സംഭവിച്ചത്?”

ആദിത്യന്റെ ഹൃദയം ഒരു നിമിഷം മിടിപ്പ് മറന്നതുപോലെ തോന്നി.

“പറഞ്ഞില്ലേ? വായു കുറവായതുകൊണ്ട്—”

“ആ കള്ളം നിന്റെ അമ്മാവന്മാരോടും മുത്തശ്ശിയോടും പറയാം.”

ഹരിഹരന്റെ ശബ്ദം പെട്ടെന്ന് തണുത്തു.

“എന്നോട് വേണ്ട.”

ആദിത്യൻ മിണ്ടാതെ നിന്നു.

“ആ മുറിയിൽ എന്തുണ്ടായിരുന്നുവെന്ന് എനിക്കറിയാം.”

ഹരിഹരൻ തുടർന്നു.

“ആ പ്രതിമ അവിടെ ഉണ്ടെന്ന് അറിയാം. സ്വർണ്ണത്തട്ട് അറിയാം. അതിന്മുകളിൽ സൂക്ഷിച്ചിരുന്ന വസ്തുവും അറിയാം.”

ആദിത്യന്റെ വിരലുകൾ കസേരയുടെ കൈപ്പിടിയിൽ മുറുകി.

“കറുത്ത വള.”

ഹരിഹരൻ ആ വാക്കുകൾ പറഞ്ഞപ്പോൾ ജനാലയ്ക്കു പുറത്തുകൂടെ ഒരു കാക്ക കരഞ്ഞു.

ആദിത്യൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

“അത് എവിടെയാണ്, ഉണ്ണീ?”

“എനിക്കറിയില്ല.”

“നീ തൊടുന്നതിനു മുൻപ് അത് അവിടെ ഉണ്ടായിരുന്നു.”

“അതെ.”

“നീ ബോധംകെട്ടുവീണു.”

“അതെ.”

“നീ ഉണർന്നപ്പോൾ അത് കാണാനില്ല.”

ആദിത്യൻ മറുപടി പറഞ്ഞില്ല.

ഹരിഹരന്റെ കണ്ണുകൾ പതുക്കെ അവന്റെ വലതുകൈയിലേക്ക് നീങ്ങി.

“അതുകൊണ്ടാണ് ഞാൻ ഈ കഥ പറഞ്ഞത്.”

ആദിത്യൻ അറിയാതെ കൈ പിന്നിലേക്ക് മാറ്റി.

ഹരിഹരൻ അത് ശ്രദ്ധിച്ചു.

“യക്ഷികളെയും ലൂപിനുകളെയും ലിച്ചുകളെയും കുറിച്ചുള്ള അറിവ് നിനക്ക് ഒരിക്കൽ ആവശ്യമാകും.”

“എന്തുകൊണ്ട്?”

“കാരണം ആ വളകൾ ആഭരണങ്ങളല്ല.”

“വളകളോ?”

ആദിത്യന്റെ ചോദ്യം ഉടനെയായിരുന്നു.

ഹരിഹരന്റെ കണ്ണുകളിൽ ഒരു ചെറിയ പ്രകാശം തെളിഞ്ഞു.

“അതെ,” ഹരിഹരൻ പറഞ്ഞു. “കറുത്തത് മാത്രം അല്ല.”

ആദിത്യന്റെ ശരീരത്തിലൂടെ തണുത്തൊരു വിറയൽ കടന്നുപോയി. ഹരിഹരന്റെ നോട്ടം തന്റെ വലതുകൈയിൽനിന്ന് ഇടതുകൈയിലേക്കു മാറിയതായി അവന് തോന്നി. പക്ഷേ

💬 Comments

View all comments