0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 227.4K

എതിർത്തു. പക്ഷേ സാവിത്രി വഴങ്ങിയില്ല. ഒടുവിൽ അഞ്ജനയോ അത്തമാരോ അല്ല, അപർണയും അമൃതയും അവന്റെ കൈകളിൽ പിടിച്ചപ്പോൾ അവന്റെ പ്രതിരോധം കുറഞ്ഞു.

“കുറച്ചുദിവസം ഞങ്ങളോടൊപ്പം വരൂ, ചേട്ടാ,” അപർണ പറഞ്ഞു.

“പിന്നെ തിരികെ വരാം,” അമൃതയും കൂട്ടിച്ചേർത്തു.

അവസാനം ആദിത്യൻ സമ്മതിച്ചു. അവനപ്പോൾ അറിയില്ലായിരുന്നു കുറച്ച് ദിവസങ്ങൾ വർഷങ്ങളാകുമെന്ന്.

ഹരിഹരൻ മാത്രം നീലകണ്ഠത്ത് നിൽക്കുമെന്ന് പറഞ്ഞു.

യാത്രയ്ക്കു മുൻപ് അദ്ദേഹം ആദിത്യനെ ഒറ്റയ്ക്ക് വിളിച്ചു.

“വെളുത്ത വള കാണാനില്ല.”

ആദിത്യന്റെ മുഖത്ത് യാതൊരു മാറ്റവും വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.

“എവിടെയായിരിക്കണം?”

“ആധാരത്തട്ടിൽ. പക്ഷേ അവിടെയില്ല.”

“മുത്തച്ഛൻ മറ്റാർക്കെങ്കിലും കൊടുത്തിരിക്കുമോ?”

“സാധ്യതയുണ്ട്. ആരെന്ന് കണ്ടെത്തണം.”

ആദിത്യൻ വെറും മൂളി.

“അറയിലേക്ക് മറ്റാരെങ്കിലും കയറിയിട്ടുണ്ടോ എന്നും പരിശോധിക്കും,” ഹരിഹരൻ പറഞ്ഞു. “ഞാൻ ഇവിടെ കുറച്ചുദിവസം നിൽക്കും.”

സാവിത്രിയോട് പറഞ്ഞത് മറ്റൊരു കാരണമാണ്.

നീലകണ്ഠത്ത് മനയുടെ ഭൂമിയും കണക്കുകളും കടബാധ്യതകളും പരിശോധിക്കണം. കാര്യസ്ഥരുമായി സംസാരിക്കണം. സ്വത്തുക്കളുടെ പരിപാലനത്തിന് പുതിയ ക്രമീകരണം വേണം. അതിനായി താൻ കുറച്ചുദിവസം താമസിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സാവിത്രി അതിൽ സംശയിച്ചില്ല.

ആദിത്യൻ മാത്രം സത്യം അറിഞ്ഞിരുന്നു.

വെളുത്ത വളയ്ക്കായാണ് ഹരിഹരൻ നിൽക്കുന്നത്.

അത് തന്റെ ഉള്ളിലാണെന്ന് പറയാൻ അവന് വീണ്ടും അവസരം ലഭിച്ചു.mഎന്നാൽ പറഞ്ഞില്ല. എന്തോ പറയാൻ തോന്നിയില്ല.

പുതുശ്ശേരി ഇല്ലത്തിലേക്ക് മടങ്ങിയെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. വാഹനങ്ങൾ പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറി. യാത്ര മുഴുവൻ ആദിത്യൻ അധികം സംസാരിച്ചിരുന്നില്ല. മുത്തച്ഛന്റെ ചിതയും ശൂന്യമായ മുറിയും വീണ്ടും വീണ്ടും മനസ്സിൽ തെളിഞ്ഞു.

ആദ്യത്തെ കാർ നിർത്തിയപ്പോൾ വരാന്തയിൽ ഒരാൾ നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു.

ഒരു സ്ത്രീ.

വെളുത്ത

💬 Comments

View all comments