Chapter Title : ഹരിഹരം [കത്തനാർ]
മുൻപ് പലപ്പോഴും ലഭികാതെ പോയ ഒരു സ്നേഹം.
“ഉണ്ണിയോട് എനിക്കൊത്തിരി സംസാരിക്കാൻ ഉണ്ട്,” അവൾ പറഞ്ഞു. “എന്നാൽ ഇപ്പോൾ അല്ല.”
സാവിത്രി അവളെ അകത്തേക്ക് വിളിച്ചു. മറ്റുള്ളവർ യാത്രാസാധനങ്ങൾ ഇറക്കാൻ തുടങ്ങി.
ആദിത്യൻ പടിപ്പുരയിൽ കുറച്ചുനേരം ഒറ്റയ്ക്ക് നിന്നു.
സുമലത തിരികെയെത്തിയിരിക്കുന്നു.
അതിന്റെ അർഥം പ്ലാനാശ്ശേരിയിലെ അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയെന്നാണ്.
അതോടൊപ്പം മുത്തച്ഛൻ മരിച്ചു.
വെളുത്ത വള കാണാനില്ലെന്ന് ഹരിഹരൻ കരുതുന്നു.
രണ്ടു വളകളും തന്റെ ഉള്ളിലുണ്ട്.
സംഭവങ്ങൾ പരസ്പരം അടുക്കിവരികയായിരുന്നു.
അതേസമയം നീലകണ്ഠത്ത് മനയിലെ രഹസ്യഅറയിൽ ഹരിഹരന്റെ അന്വേഷണം കൂടുതൽ ഉന്മാദകരമായി മാറിയിരുന്നു.
അദ്ദേഹം അച്യുതന്റെ എല്ലാ സ്വകാര്യപെട്ടികളും തുറന്നു. പഴയ താളിയോലകൾ പരിശോധിച്ചു. ചുമരിലെ രഹസ്യഅറകൾ കണ്ടെത്തി. നിലവറയിലെ നിലക്കല്ലുകൾ ഒന്നൊന്നായി തട്ടി നോക്കി.
വെളുത്ത വളയുടെ ആധാരത്തട്ടിനടുത്ത് മറ്റൊരു സംരക്ഷണസ്ഥലം ഉണ്ടാകാമെന്ന് കരുതി മന്ത്രചിഹ്നങ്ങൾ പരിശോധിച്ചു.
ഒന്നും ലഭിച്ചില്ല.
അർധരാത്രി കഴിഞ്ഞു.
മനയിലെ ജോലിക്കാരെല്ലാം ഉറങ്ങി. പൂജാമുറിയിലെ വിളക്കുകൾ മാത്രം കത്തുന്നുണ്ടായിരുന്നു.
ഹരിഹരൻ വീണ്ടും സ്വർണത്തട്ടിനു മുന്നിൽ ഇരുന്നു.
“എവിടെയാണ് നീ ഒളിപ്പിച്ചത്, അച്യുതാ?”
അദ്ദേഹത്തിന്റെ ശബ്ദം രഹസ്യഅറയിൽ മുഴങ്ങി.
മറുപടി ഉണ്ടായില്ല.
അച്യുതൻ വള മറ്റൊരാൾക്ക് നൽകിയിട്ടുണ്ടെങ്കിൽ ആര്?
നീലകണ്ഠത്ത് വംശത്തിൽ ആദിത്യനെ ഒഴികെ നേരിട്ടുള്ള അവകാശിയില്ല. ദൂരബന്ധുക്കൾ ഉണ്ടെങ്കിലും വള അവരെ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവ്. അച്യുതൻ ആദിത്യന് നൽകിയിരിക്കുമോ?
സാധ്യതയില്ല. ഉണ്ടെങ്കിൽ അവനു വളകളെപ്പറ്റി അറിവുണ്ടാകണമായിരുന്നു. അവന്റെ അജ്ഞത അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.
ആ ചിന്ത വന്നതോടെ ഹരിഹരൻ നിശ്ചലമായി.
കൂടാതെ ആദിത്യനിൽ വെളുത്ത വളയുടെ വ്യക്തമായ സാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത വള ഉണർന്നപ്പോൾ അതിന്റെ
💬 Comments
View all comments