0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 114.4K

തുറന്നപ്പോൾ കയ്പുള്ള ഒരു ഗന്ധം പരന്നു.

“ഇത് രുധിരഹാരി അഥവാ വെർവെയിൻ.”

ആദിത്യൻ അല്പം ഇല എടുത്തുനോക്കി.

“ഔഷധസസ്യമാണോ?”

“അതെ. സാധാരണ മനുഷ്യർക്ക് പല ഉപയോഗങ്ങളുമുണ്ട്. പക്ഷേ യക്ഷിയുടെ രക്തവുമായി സമ്പർക്കത്തിൽ വന്നാൽ ഇത് രോഗത്തിന്റെ പ്രവർത്തനത്തെ താൽക്കാലികമായി തടയും.”

“എങ്ങനെയാണ് ഉപയോഗിക്കുന്നത്?”

“കഷായമാക്കി കൊടുക്കാം. ഭക്ഷണത്തിലോ രക്തത്തിലോ കലർത്താം. പുകയാക്കാം. ചിലപ്പോൾ ആയുധത്തിൽ പുരട്ടും. പക്ഷേ ശരീരത്തിനുള്ളിൽ എത്തുന്നതാണ് ഏറ്റവും ഫലപ്രദം.”

“അപ്പോൾ അവർ മരിക്കുമോ?”

“ഇല്ല. അവരുടെ വർദ്ധിച്ച ശക്തിയും വേഗവും രോഗശാന്തിയും കുറച്ചുസമയത്തേക്ക് നഷ്ടപ്പെടും. ശരീരം മനുഷ്യാവസ്ഥയിലേക്ക് മടങ്ങിയതുപോലെ ദുർബലമാകും. വേദന അനുഭവപ്പെടും. മുറിവുകൾ ഭേദമാകില്ല. അപ്പോൾ അവരെ കീഴടക്കാൻ എളുപ്പമാണ്.”

“എത്രനേരം?”

“അളവിനെ ആശ്രയിക്കും. ചെറിയ അളവാണെങ്കിൽ ഏതാനും നിമിഷങ്ങൾ. കൂടുതൽ കിട്ടിയാൽ മണിക്കൂറുകൾ. വളരെ അധികമായാൽ ശരീരം പൂർണമായി തളർന്നേക്കാം. പക്ഷേ രുധിരഹാരി അവരെ സ്ഥിരമായി കൊല്ലില്ല.”

“സ്ഥിരമായി കൊല്ലാൻ മരം ഹൃദയത്തിൽ കുത്തണം.”

“അതൊരു മാർഗം.”

“മറ്റൊന്ന്?”

“തീ.”

ഹരിഹരൻ നിലവിളക്കിലേക്കു ചൂണ്ടി.

“തീ സൂര്യനിലേക്കുള്ള കണ്ണിയാണ്. മനുഷ്യൻ ഭൂമിയിൽ സൃഷ്ടിച്ച ചെറിയ സൂര്യൻ. ചൂടും വെളിച്ചവും ഒരുമിച്ച് വഹിക്കുന്നു. യക്ഷിയുടെ ശരീരം പൂർണമായി കത്തിച്ചാൽ രോഗത്തിന് വീണ്ടും അതിനെ പ്രവർത്തിപ്പിക്കാനാവില്ല.”

“പൂർണമായി?”

“പ്രത്യേകിച്ച് തലയും ഹൃദയവും. ഒരു കൈയോ കാലോ മാത്രം കത്തിച്ചതുകൊണ്ട് കാര്യമില്ല. അത് വീണ്ടും വളർന്നേക്കാം.”

“വീണ്ടും വളരുമോ?”

“പ്രായമുള്ള യക്ഷികൾക്ക്. സമയം വേണം. ധാരാളം രക്തവും. എങ്കിലും കഴിയും.”

ആദിത്യൻ രുധിരഹാരി ഇല തിരികെ സഞ്ചിയിലിട്ടു.

“സൂര്യപ്രകാശം തട്ടിയാൽ അവർ പൂർണമായി കത്തുമോ?”

“എല്ലാവരും ഒരേ രീതിയിൽ അല്ല. പുതുതായി രോഗം ബാധിച്ചവർക്ക്

💬 Comments

View all comments