Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
അധ്യായം 5: അപർണം
കാർ കോളേജിന്റെ കവാടത്തിൽനിന്ന് അകന്നുപോയിട്ടും ആദിത്യന്റെ മനസ്സ് പിന്നിലായിരുന്നു.
റിയർവ്യൂ കണ്ണാടിയിൽ അവസാനമായി കണ്ട ആ കണ്ണുകൾ അവനെ വിട്ടുമാറിയില്ല.
പച്ചകലർന്ന കണ്ണുകൾ.
വെറും പച്ചയല്ല. മഴയ്ക്കുശേഷം സൂര്യപ്രകാശം പതിക്കുന്ന ഇളം പായലിന്റെ നിറം. ചില നിമിഷങ്ങളിൽ ഇരുണ്ട കാടിന്റെ നിഴൽപോലെ. മറ്റുചിലപ്പോൾ വെള്ളത്തിനടിയിൽ കിടക്കുന്ന മരതകക്കല്ലുപോലെ.
അപർണ കാറിനെ നോക്കുകയായിരുന്നോ ?
അതോ കണ്ണാടിയിൽ തെളിഞ്ഞ തന്റെ മുഖത്തെയോ?
അവൾ തന്നെ തിരിച്ചറിഞ്ഞോ എന്ന സംശയമാണ് ആദ്യം അവനെ അലട്ടിയത്. എന്നാൽ അതിനുള്ള സാധ്യത വളരെ കുറവായിരുന്നു. പുതുശ്ശേരി ഇല്ലത്തിന്റെ പുതിയ കാരണവനായ ആദിത്യന്റെ മുഖം തെക്കേടത്ത് കുടുംബത്തിലെ ആരും നേരിൽ കണ്ടിട്ടില്ലെന്നാണ് കരുണൻ കണ്ടെത്തിയ വിവരം. സ്ഥാനാരോഹണച്ചടങ്ങ് കുടുംബത്തിനകത്തും പുതുശ്ശേരിയുടെ ആശ്രിതർക്കിടയിലും മാത്രമായിരുന്നു നടന്നത്. അതിന്റെ ചിത്രങ്ങളൊന്നും പുറത്തുപോയിട്ടില്ല.
മാധവന്റെ വേഷത്തിലും വലിയ പിഴവൊന്നും സംഭവിച്ചിട്ടില്ല.
എന്നിട്ടും ആ നോട്ടം സാധാരണമല്ലായിരുന്നു.
അവളെ കോളേജിലിറക്കിയപ്പോൾ കാണിച്ചിരുന്ന കടുപ്പവും അതിലില്ല. ആദിത്യൻ മുഖം ചുളിച്ചപ്പോൾ ചിരി അടക്കിയവളെപ്പോലെയായിരുന്നു. എന്നാൽ കാർ അകന്നുപോകുമ്പോൾ അവളുടെ മുഖത്ത് മറ്റൊരു ഭാവം തെളിഞ്ഞിരുന്നു.
കൗതുകമോ?
സംശയമോ?
അതോ വെറും ഒരു പുതിയ ഡ്രൈവറെ വിലയിരുത്തുന്ന നോട്ടമോ ?
ഉത്തരം ലഭിച്ചില്ല.
അവൻ കാർ തെക്കേടത്ത് ഇല്ലത്തിലേക്കു തിരിച്ചു.
അവിടേക്കു മടങ്ങിയപ്പോൾ രാവിലെ പൂർണമായി ഉണർന്നിരുന്നു. മുറ്റത്ത് ജോലിക്കാർ തിരക്കിലായിരുന്നു. രണ്ടു സ്ത്രീകൾ വരാന്ത കഴുകുന്നു. പ്രായമായ ഒരാൾ തെക്കേ പറമ്പിൽനിന്ന് തേങ്ങകൾ നിറച്ച കുട്ട ചുമന്നുകൊണ്ടുവന്നു. തൊഴുത്തിനരികിൽ ഒരു ബാലൻ പശുക്കൾക്ക് പുല്ലിട്ടു. അടുക്കളയുടെ ഭാഗത്തുനിന്ന് വിറകുപുക ഉയരുന്നുണ്ടെങ്കിലും അതിന്റെ ഗന്ധം തിരിച്ചറിയാനായില്ല.
ഇല്ലത്തിന്റെ അതിർത്തിക്ക്
💬 Comments
View all comments