Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
പുറത്തെ അസ്വാഭാവികത വീണ്ടും ആദിത്യനെ അലട്ടി.
കാഴ്ചയുണ്ട്.
ശബ്ദമുണ്ട്.
പക്ഷേ അകത്തെ ഗന്ധം അകത്തുമാത്രം. പുറത്തോട്ടു ഗന്ധമില്ല.
അവൻ കാർ വാഹനപ്പുരയിൽ നിർത്തി.
ആ ദിവസം ചെയ്യേണ്ട പ്രത്യേകജോലിയൊന്നും ആരും നൽകിയിരുന്നില്ല. കാര്യസ്ഥനായ ഗോപാലൻ നായർ കണക്കുകളുമായി അകത്തെ മുറിയിലായിരുന്നു. വിക്രമൻ ആരെയോ കാണാനായി തെക്കിനിയിലെ കാര്യാലയത്തിലേക്കു പോയിരുന്നു. ഭൈരവൻ രാവിലെതന്നെ പുറത്തുപോയി. മിഥുൻ മുകളിലത്തെ നിലയിലാണെന്നാണ് ഒരു ജോലിക്കാരൻ പറഞ്ഞത്.
പുതിയ ഡ്രൈവർക്ക് കാത്തിരിക്കുകയല്ലാതെ കാര്യമായി ഒന്നും ചെയ്യാനില്ല.
ആദിത്യൻ കാർ വീണ്ടും പരിശോധിക്കാൻ തുടങ്ങി. എഞ്ചിൻ തുറന്നു. എണ്ണയുടെ അളവ് നോക്കി. ബെൽറ്റുകൾ പരിശോധിച്ചു. പഴയ ഡ്രൈവർ വാഹനം മോശമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. അറ്റകുറ്റപ്പണികളുടെ തീയതികൾ ഒരു ചെറിയ പുസ്തകത്തിൽ കൃത്യമായി കുറിച്ചുവച്ചിട്ടുണ്ട്.
പഴയ ഡ്രൈവർ സ്വയം പോയതാണെന്ന് ആദിത്യന് അറിയാം.
സുമലതയുടെ ആളുകൾ കൂടുതൽ ശമ്പളമുള്ള ജോലി കണ്ടെത്തിക്കൊടുത്താണ് അയാളെ മാറ്റിയത്. എന്നാൽ തെക്കേടത്ത് ഇല്ലത്തിലെ ആളുകൾക്ക് അത് അറിയാമോ എന്നുറപ്പില്ല.
“പുതിയ ആളാണോ?”
പിന്നിൽനിന്നുള്ള ശബ്ദം കേട്ട് ആദിത്യൻ തിരിഞ്ഞു.
അറുപതിനടുത്തു പ്രായമുള്ള മെലിഞ്ഞ മനുഷ്യൻ. കയ്യിൽ അരിവാൾ. അരയിൽ പഴയൊരു തോർത്ത്. മുഖത്ത് വർഷങ്ങളായുള്ള വെയിലും അധ്വാനവും വരച്ച രേഖകൾ.
“അതെ.”
“പേര്?”
“മാധവൻ.”
“ഞാൻ ചാത്തു. തെങ്ങും പറമ്പുമൊക്കെ നോക്കും.”
ആദിത്യൻ കൈകൂപ്പി.
ചാത്തു നിമിഷനേരം അവനെ നോക്കി. പുതിയ ഡ്രൈവർ ബ്രാഹ്മണനാണെന്ന കഥ ഇതിനകം ജോലിക്കാർക്കിടയിൽ എത്തിയിരിക്കണം.
“പട്ടരാണല്ലേ?”
“ആയിരുന്നു.”
ചാത്തുവിന്റെ പുരികം ഉയർന്നു.
“ആയിരുന്നെന്നോ?”
“വീടും ഭൂമിയും പോയാൽ പിന്നെ പേരുമാത്രമല്ലേ ബാക്കി?”
ചാത്തു ചെറുതായി ചിരിച്ചു.
“പേരുണ്ടെങ്കിൽ മതി. ഇവിടെ എല്ലാവർക്കും ഓരോ
💬 Comments
View all comments