Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
കണ്ടെത്തേണ്ടതുണ്ടോ?”
“ഇല്ല.”
“എങ്കിൽ കണ്ടെത്താൻ ശ്രമിക്കാതിരിക്കാം.”
“പിന്നെ?”
“നീ എന്റെ നല്ല സുഹൃത്താണ്.”
അവളുടെ ശബ്ദത്തിൽ ചെറിയൊരു മടിയുണ്ടായിരുന്നു. സൗഹൃദം എന്ന വാക്കിൽ പൂർണമായി ഒതുങ്ങാത്ത എന്തോ അവൾ അടക്കിവയ്ക്കുന്നു.
“അതുപോലെ കുറച്ചുകാലം ജീവിക്കാം. അധികം ചിന്തിക്കാതെ. മറ്റുള്ളവരെക്കുറിച്ചും ഭാവിയെക്കുറിച്ചും ഇപ്പോൾ തീരുമാനിക്കാതെ.”
ആദിത്യന്റെ ചുണ്ടിൽനിന്ന് ചെറിയൊരു മൂളൽ പുറത്തുവന്നു.
“ഉം.”
അപർണ അവനെ നോക്കി.
“അതിന്റെ അർഥം?”
“സമ്മതം.”
“നിനക്ക് വാക്കുകൾ ഉപയോഗിക്കാൻ അറിയില്ലേ?”
“അറിയാം.”
“എങ്കിൽ പറയൂ.”
“സമ്മതം.”
അവൾ സംതൃപ്തിയായി പിന്നിലേക്കു ചാഞ്ഞിരുന്നു.
“ഇപ്പോൾ ഭൈരവൻ തമ്പുരാന്റെ കാര്യം,” ആദിത്യൻ പറഞ്ഞു.
“ചേട്ടൻ.”
“നിനക്ക് ചേട്ടൻ. എനിക്ക് തമ്പുരാൻ.”
“ശരി. എന്താണ്?”
“ഇനി അടിക്കില്ലെന്ന് എങ്ങനെ ഉറപ്പാണ്?”
അപർണയുടെ കണ്ണുകളിൽ ചെറിയൊരു കുസൃതി തെളിഞ്ഞു.
“എനിക്ക് എന്റെ വഴികളുണ്ട്.”
“എന്തു വഴി?”
“രഹസ്യം.”
“അച്ഛനോട് പറഞ്ഞോ?”
“അച്ഛൻ ഇന്നലെതന്നെ ശാസിച്ചിരുന്നു.”
“അതുമാത്രം കൊണ്ട് നിർത്തുന്ന ഒരു മനുഷ്യനായി തോന്നുന്നില്ല.”
“അതുകൊണ്ട് മറ്റൊന്നും ചെയ്തു.”
“എന്ത്?”
മറുപടി പറയാതെ അപർണ അവന്റെ കവിളിൽ പിടിച്ച് ചെറുതായി നുള്ളി.
“അറിയേണ്ട.”
“വേദനിക്കുന്നു.”
“ഇന്നലെ അത്ര അടികൊണ്ടിട്ടും വേദനയില്ല. ഇപ്പോൾ ഇതിനു വേദനയോ?”
“അത് വേറെ. ഇതു വേറെ.”
“എന്താണ് വ്യത്യാസം?”
ആദിത്യൻ അവളെ നോക്കി.
“ഇത് നീ ചെയ്തതല്ലേ.”
അപർണയുടെ കൈ കവിളിൽ നിശ്ചലമായി. കണ്ണുകളിൽ ചെറിയൊരു ലജ്ജ തെളിഞ്ഞു. അവൾ വേഗത്തിൽ കൈ പിൻവലിച്ചു.
സംസാരം പതുക്കെ മറ്റൊരു വിഷയത്തിലേക്കു മാറി.
എ ബ്രിഫ് ഹിസ്റ്ററി ഓഫ് ടൈം.
അപർണ പുസ്തകസഞ്ചിയിൽനിന്ന് അത് പുറത്തെടുത്തു.
“ഞാൻ നീ പറഞ്ഞ ഭാഗം വായിച്ചു.”
“ബ്ലാക്ക് ഹോളുകളോ
💬 Comments
View all comments