0%

Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]

Author : കത്തനാർ Read All Parts 267.3K

രണ്ടിടത്തും വ്യത്യസ്തമാണെങ്കിൽ അവ പുറത്തേക്കുവരുമ്പോൾ നാം അനുഭവിക്കുന്ന നിമിഷത്തിലേക്കല്ല എത്തുന്നതെങ്കിൽ?”

അവൾ ചുമലുയർത്തി.

“ഇതൊക്കെ സങ്കൽപ്പമാണ്.”

പക്ഷേ ആദിത്യന്റെ മനസ്സിൽ ഒരു വാതിൽ തുറന്നിരുന്നു.

തെക്കേടത്ത് ഇല്ലത്തിനകത്ത് ഗന്ധമുണ്ട്.

അതിർത്തിക്കു പുറത്തു ഒന്നുമില്ല.

ഗന്ധകണങ്ങൾ പുറത്തേക്കുപോകുന്നില്ലെന്നല്ല.

അവ പുറത്തേക്കുപോകുന്നത് മറ്റൊരു സമയത്തിലാകാമോ?

തങ്ങളുടെ വർത്തമാനത്തിലേക്കല്ല.

അകത്തെ സ്ഥലം നീലവളയുടെ ധാരകനു അനുകൂലമായൊരു സമയപാളിയുമായി ബന്ധിപ്പിച്ചിരിക്കാമോ?

അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് ഗന്ധം മാത്രം?

കാഴ്ചയും ശബ്ദവും എന്തുകൊണ്ട് സാധാരണയായി കടന്നുവരുന്നു?

ഒരുപക്ഷേ സംരക്ഷണം ഗന്ധത്തെ ലക്ഷ്യമിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ലൂപിനുകളെ തടയാൻ.

അവരുടെ പ്രധാന തിരിച്ചറിയൽശക്തി ഗന്ധമാണ്. ഇല്ലത്തിനകത്ത് ലൂപിൻകൂട്ടം ഉണ്ടെങ്കിൽ പുറത്തുനിന്നെത്തുന്ന മറ്റൊരു ലൂപിന് അത് തിരിച്ചറിയാതിരിക്കാനായി.

അല്ലെങ്കിൽ അകത്തുള്ള ഗന്ധം മാത്രമല്ല മറച്ചിരിക്കുന്നത്.

ശബ്ദത്തിലും കാഴ്ചയിലും സൂക്ഷ്മമായ മാറ്റങ്ങളുണ്ടാകാം. സാധാരണ മനുഷ്യൻ തിരിച്ചറിയാത്തതും നീലവളയുടെ ശക്തിയുള്ളവൻ നിയന്ത്രിക്കുന്നതുമായ വ്യതിയാനങ്ങൾ.

ആദിത്യൻ ഓർത്തു.

പടിപ്പുര കടന്ന നിമിഷം അന്തരീക്ഷം മാറിയിരുന്നു.

പുറത്തുനിന്ന് കാണുന്നത് യഥാർഥ വർത്തമാനമല്ലെങ്കിൽ?

തെക്കേടത്ത് ഇല്ലം ഇപ്പോൾ കാണിക്കുന്ന രൂപവും അകത്ത് നിലനിൽക്കുന്ന യഥാർഥ സമയവും വേറെയാണെങ്കിൽ?

ഈ സംരക്ഷണം ആരോ മനഃപൂർവം സൃഷ്ടിച്ചതാണ്.

അതിനു നീലവളയുടെ പൂർണമായ അറിവ് ആവശ്യമാണ്.

വിക്രമനോ?

ഭൈരവനോ?

മിഥുനോ?

അതോ നാലാമതൊരാളോ?

“മാധവാ.”

അപർണയുടെ ശബ്ദം ദൂരെയായി കേട്ടു.

അവൻ പ്രതികരിച്ചില്ല.

അവളുടെ വിരലുകൾ മുഖത്തിനു മുന്നിൽ ഞൊടിച്ചു.

“മാധവാ!”

അവൻ ഞെട്ടി.

“എന്താ?”

“എവിടെയായിരുന്നു?”

“ഇവിടെത്തന്നെ.”

“ശരീരം മാത്രം. മനസ്സ് വേറെ എവിടെയോ പോയി.”

“നീ പറഞ്ഞത് ആലോചിച്ചു.”

“ഒരു മരത്തെക്കുറിച്ച് ഇത്ര ആലോചിക്കാനുണ്ടോ ?”

“ചില മരങ്ങൾക്കു വലിയ രഹസ്യങ്ങളുണ്ടാകും.”

“നീ ചിലപ്പോൾ വളരെ വിചിത്രമായി

💬 Comments

View all comments