Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
തിരുമേനി.”
“ഇപ്പോൾ ഒന്നും പറയാനില്ലേ?”
“തമ്പുരാട്ടി പറയുന്നതു കേൾക്കണമെന്നല്ലേ തിരുമേനി പറഞ്ഞത്.”
വിക്രമന്റെ ചുണ്ടിൽ വളരെ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
“അവൾ എന്താണ് പറഞ്ഞത്?”
“നാട്ടിലേക്കുപോകാൻ.”
“അതുമാത്രമോ?”
“ഇപ്പോൾ അത്രമാത്രം.”
വിക്രമൻ വീണ്ടും കണക്കുകളിലേക്കു തിരിഞ്ഞു.
“പൊയ്ക്കോ .”
അടുത്ത രണ്ടുദിവസം ആദിത്യൻ പട്ടികയിലുള്ള സാമഗ്രികൾ ശേഖരിച്ചു. ഓരോ കടയിലും വ്യത്യസ്തരീതിയിലുള്ള സാധനങ്ങൾ. ചിലത് പട്ടണത്തിൽനിന്ന്. ചിലത് മലഞ്ചരിവിലെ ഔഷധവ്യാപാരിയിൽനിന്ന്. കറുത്ത കുപ്പികളിൽ അടച്ചുവച്ച ദ്രാവകങ്ങൾ. ഉണങ്ങിയ വേരുകൾ.
ഒരു പാത്രത്തിൽ നിന്നുയർന്ന ഗന്ധം ചന്ദ്രദമനിയോട് സാമ്യമുള്ളതായിരുന്നു.
വുൾഫ്സ്ബേൻ.
എന്നാൽ അതിൽ മറ്റുചില ഔഷധങ്ങൾ കലർത്തിയിട്ടുണ്ട്.
ലൂപിനുകളെ ദുർബലപ്പെടുത്താനോ?
അല്ലെങ്കിൽ രൂപാന്തരം നിയന്ത്രിക്കാനോ?
ആദിത്യൻ ഒന്നും ചോദിച്ചില്ല.
കണക്കുകൾ എഴുതി.
സാധനങ്ങൾ കാര്യസ്ഥനെ ഏൽപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് തെക്കേടത്ത് ഇല്ലത്തിൽനിന്ന് ജോലിക്കാർ കൂട്ടമായി പുറത്തുപോയി. ചിലർ കുടുംബങ്ങളോടൊപ്പം. മറ്റു ചിലർ അടുത്ത ഗ്രാമങ്ങളിലേക്ക്.
അപർണയോട് യാത്രപറയാതെ പോകാൻ ആദിത്യന് കഴിഞ്ഞില്ല.
അവളുടെ മുറിയിലേക്കുള്ള വഴി സാധാരണ ഉപയോഗിക്കാൻ പാടില്ല. അതുകൊണ്ട് ഇരുട്ടാവുന്നതുവരെ കാത്തിരുന്നു. ഇടനാഴിയിലെ ചലനങ്ങൾ കുറഞ്ഞപ്പോൾ പിന്നിലെ സേവകപടിയിലൂടെ മുകളിലേക്കുകയറി.
അപർണയുടെ വാതിലിൽ വളരെ പതുക്കെ മുട്ടി.
അവൾ ഉടൻ തുറന്നു.
“നീ പോയെന്ന് കരുതി.”
“പറയാതെ പോകുമോ ?”
അപർണ അവനെ അകത്തേക്കു വലിച്ചു. വാതിൽ ചാരിവച്ചു.
“അച്ഛനോട് എപ്പോൾ സംസാരിക്കും?” ആദിത്യൻ ചോദിച്ചു.
“പൂജ കഴിഞ്ഞ്.”
“നിശ്ചയമാണോ?”
“അതെ.”
“പ്രശ്നമുണ്ടെങ്കിൽ?”
“ഞാൻ പറഞ്ഞില്ലേ, നോക്കിക്കൊള്ളാമെന്ന്.”
“എന്നേം നിന്നേം കുറിച്ച് എന്തോ സംസാരിക്കണം എന്ന് അദ്ദേഹം രണ്ടു ദിവസ്സം മുൻപ് പറഞ്ഞു. എന്തോ സംശയമുണ്ടെന്നു തോന്നുന്നു.”
അവൾ അവനെ ചേർത്തുപിടിച്ചു.
“സാരമില്ല. ഞാൻ നോക്കികൊള്ളാം.”
💬 Comments
View all comments