Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
ആദിത്യൻ കൈകൾ അവളുടെ ചുറ്റും ചേർത്തു. ഈ ആലിംഗനം വഞ്ചനയാണോ എന്ന് വീണ്ടും തോന്നി. താൻ നാട്ടിലേക്കല്ല പോകുന്നത്. അവൾ അറിയാത്ത രഹസ്യം കണ്ടെത്താൻ ഇതേ ഇല്ലത്തിൽ ഒളിക്കും.
എന്നാലും അയാൾ അവളെ വിട്ടില്ല.
അപർണ അല്പം മാറി അവന്റെ മുഖത്തേക്കു നോക്കി. എന്നിട്ട് അവന്റെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ പുണർന്നു. ആദിയും തിരിച്ചു ചുംബിച്ചു. അവരുടെ നാവുകൾ ഇണച്ചേർന്നു. അവൾ മെല്ലെ വിട്ടുമാറി.
“തിങ്കളാഴ്ച വരുമല്ലോ?”
“വരും.”
“അതിനുമുൻപ് എന്തെങ്കിലും സംഭവിച്ചാൽ?”
“എന്ത് സംഭവിക്കും?”
“അറിയില്ല. വെറുതെ ചോദിച്ചതാ.”
അവൾ അവന്റെ കവിളിൽ ചുംബിച്ചു.
“സൂക്ഷിക്കണം.”
ആദിത്യൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“നീയും.”
അവൻ മുറിയിൽനിന്നിറങ്ങി.
പടിപ്പുരയിലൂടെ പുറത്തുപോയവനെപ്പോലെ നടിച്ചു. പ്രധാനവഴിയുടെ ഇരുട്ടിലെത്തിയശേഷം കാടിന്റെ മറവിലൂടെ തിരികെവന്നു.
പടിഞ്ഞാറൻ ചുമരിന്റെ പഴയ ഭാഗത്ത് കയറാൻ എളുപ്പമുള്ള സ്ഥലമുണ്ടെന്ന് മുമ്പേ കണ്ടെത്തിയിരുന്നു. വെളുത്ത വളയുടെ ശക്തി ഉപയോഗിച്ച് ശബ്ദമുണ്ടാക്കാതെ മതിൽ കടന്നു.
ശരീരത്തിന്റെ പ്രവർത്തനം മന്ദമാക്കി.
ഹൃദയമിടിപ്പ് താഴ്ത്തി.
ശ്വാസം നേർത്തതാക്കി.
ചർമ്മത്തിൽനിന്നു പുറപ്പെടുന്ന ഗന്ധകണങ്ങളെ ശക്തിയുടെ നേർത്ത ആവരണത്തിനുള്ളിൽ പിടിച്ചുനിർത്തി.
ലൂപിൻ ഇന്ദ്രിയങ്ങൾക്ക് താൻ ഒരു ശൂന്യസ്ഥലമായി തോന്നണം.
പൂജാമുറിയിലെത്തി.
പ്രധാനമുറിയുടെ വടക്കുഭാഗത്ത് പഴയ മരപ്പാളികളുടെ പിന്നിൽ വളരെ ഇടുങ്ങിയൊരു അറ ഉണ്ടായിരുന്നു. പൂജാസാധനങ്ങൾ സൂക്ഷിക്കാനായിരുന്നു പഴയകാലത്ത് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ശൂന്യം.
അവൻ അതിനകത്തു കയറി.
മരപ്പാളിക്കിടയിലെ ചെറിയ വിടവിലൂടെ മുറിയുടെ നടുവ് കാണാം.
ചുവന്ന മണ്ണുകൊണ്ട് വലിയൊരു വൃത്തം വരച്ചിരുന്നു.
അതിന്റെ ചുറ്റും മന്ത്രചിഹ്നങ്ങൾ.
വടക്കുഭാഗത്ത് കറുത്ത വിളക്ക്.
തെക്കുഭാഗത്ത് വെള്ളിപ്പാത്രം.
വൃത്തത്തിന്റെ മധ്യത്തിൽ താഴ്ന്ന മരപ്പീഠം.
ആദിത്യൻ കാത്തിരുന്നു.
രാത്രി നീണ്ടു.
ചിലർ
💬 Comments
View all comments